കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി നടന്‍ സൂര്യയുടെ മകന്‍ , ദേവിന്റെ പ്രകടനം ഫോണില്‍ പകര്‍ത്തി താരം

47

കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി നടന്‍ സൂര്യയുടെ മകന്‍ ദേവ്. മകന്റെ പ്രകടനം സദസില്‍ ഇരുന്ന് കാണാനും സൂര്യ നേരിട്ട് എത്തി. ചടങ്ങില്‍ വിശിഷ്ഠാതിഥിയായി എത്തിയ സൂര്യയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷ്‌നല്‍ സ്‌കൂളിലാണ് സൂര്യയുടെ ജ്യോതികയുടെ മക്കളായ ദിയയും ദേവും പഠിക്കുന്നത്.

Advertisements

മകന്‍ ദേവിന്റെ പ്രകടനം സൂര്യ തന്റെ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഒപ്പം വേദിയില്‍ മകനൊപ്പം സൂര്യ നില്‍ക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്.

ദിയ സ്‌കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ദിയ സ്‌പോര്‍ട്‌സില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേവ് പത്താം ക്ലാസിലാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം. ഇതിനെ തുടര്‍ന്ന് സൂര്യ ജ്യോതിക പിരിയാന്‍ പോകുന്നു എന്ന് വാര്‍ത്തവരെ വന്നിരുന്നു.

എന്നാല്‍ സമീപകാലത്തായി ജ്യോതികയുടെ അമ്മയുടെ ആരോഗ്യവും, ജ്യോതികയ്ക്ക് ലഭിക്കുന്ന ബോളിവുഡ് അവസരങ്ങളും പരിഗണിച്ചാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയത് എന്ന് പിന്നീട് വ്യക്തമായിരുന്നു.

 

 

Advertisement