ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്താണ് ; സജി ജി നായര്‍

124

ഒരു കാലത്ത് സീരിയലില്‍ സജീവം ആയിരുന്നു സജി ജി നായര്‍. എന്നാല്‍ പെട്ടെന്നൊരു ദിവസം ഈ തരം കരിയര്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. അഭിനയത്തില്‍ സജീവം ആയി നില്‍ക്കുന്ന സമയത്താണ് നടി ശാലു മേനോനുമായി നടന്‍ ഇഷ്ടത്തിലാവുന്നത്. അങ്ങനെ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

Advertisements

പിന്നീട് ഇവര്‍ വേര്‍പിരിയുകയും ചെയ്തു. അടുത്തിടെ തന്റെ പങ്കാളിയെ കുറിച്ചും കരിയര്‍ ഉപേക്ഷിച്ച് പോവാനുണ്ടായ സാഹചര്യത്തെപ്പറ്റിയും നടന്‍ സംസാരിച്ചു. ഒരു കാലത്ത് താന്‍ പ്രധാന്യം കൊടുത്തത് തന്റെ പങ്കാളിയുടെ കൂടെയുള്ള ജീവിതത്തിനായിരുന്നുവെന്നും , അവള്‍ക്ക് വേണ്ടിയാണ് ഫീല്‍ഡും നാടും വീടുമൊക്കെ വിട്ടതെന്ന് സജി പറഞ്ഞു.

നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഏഷ്യാനെറ്റിലെ ആലിലത്താലി എന്ന സീരിയലില്‍ ഞാന്‍ അഭിനയിക്കുന്നത്. അതിലെ നായകനും വില്ലനും ഞാന്‍ തന്നെയാണ്. അങ്ങനെ ഡബിള്‍ ക്യാരക്ടര്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാവുന്നത്.

also read
കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടി നടന്‍ സൂര്യയുടെ മകന്‍ , ദേവിന്റെ പ്രകടനം ഫോണില്‍ പകര്‍ത്തി താരം
ആ സീരിയല്‍ ഹിറ്റായിരുന്നു. അത്രയും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് ഒരു പ്രേമത്തില്‍ പെട്ട് പോകുന്നത്. പിന്നീട് ഒന്നുമല്ലാത്ത അവസ്ഥയിലേക്കും എത്തി. എന്റെ ജീവിതത്തില്‍ സ്നേഹിച്ചവരാണ് ഏറ്റവും കൂടുതല്‍ വേദന നല്‍കിയത്.

വീടും നാടും അഭിനയവുമടക്കം എല്ലാം ആര്‍ക്കുവേണ്ടി ഉപേക്ഷിച്ചോ അവരിപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ് സജി നായര്‍ പറഞ്ഞു.

 

 

Advertisement