പൂജ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക്

77

മലയാളം ബിഗ് ബോസില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. നിലവില്‍ 18 പേരാണ് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. ഇതില്‍ നിന്ന് പൂജാ കൃഷ്ണ പുറത്തായി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ആരോഗ്യപരമായ അവശതകള്‍ കാരണമാണ് പൂജ പുറത്തായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

ഡിസ്‌കിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കട്ടിലില്‍ കിടന്നു കരയുന്ന പൂജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പൂജ. ഇതോടെ പൂജയെ ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.

പൂര്‍ണ്ണമായ വിശ്രമം ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും , അതുകൊണ്ട് പൂജ പോയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് . ഈ അടുത്താണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പൂജ ഷോയില്‍ എത്തിയത്. മികച്ചൊരു മത്സാര്‍ത്ഥിയായിരുന്നു പൂജ.

ടോപ്പ് ഫൈവില്‍ എത്തുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള ഒരു മത്സരാര്‍ത്ഥി കൂടിയിരുന്നു പൂജ. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതോടെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. എന്നാല്‍ ഷോയില്‍ നിന്ന് പോയ പൂജ വീണ്ടും തിരിച്ച് ബിഗ് ബോസില്‍ എത്തുമോ എന്നത് വ്യക്തമല്ല.

 

 

Advertisement