ഏട്ടന്റെ ഈ സിനിമ ഒട്ടും ഇഷ്ടമായില്ല, ആദ്യഭാഗം കണ്ട് തിയ്യേറ്ററില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്, ഒട്ടും റിലേറ്റ് ചെയ്യാനാവില്ല, തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

49

ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Advertisements

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Also Read:ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്താണ് ; സജി ജി നായര്‍

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. പ്രണവിന് പുറമെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവും അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

ഇപ്പോഴിതാ വിനീതിന്റെ തനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റാതെ പോയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍. 2022 ല്‍ പുറത്തിറങ്ങിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തെ കുറിച്ചാണ് ധ്യാന്‍ സംസാരിച്ചത്. തനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയായിരുന്നു സിനിമയിലെന്ന് ധ്യാന്‍ പറയുന്നു.

Also Read:ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്താണ് ; സജി ജി നായര്‍

എന്നാല്‍ ചിത്രം ചെറുപ്പക്കാര്‍ക്കിടയിലും മില്ലേനിയം കിഡ്‌സിന് ഇടയിലും ഒത്തിരി ഓളമുണ്ടാക്കിയിട്ടുണ്ട്. താന്‍ സിനിമയുടെ സെക്കന്‍ഡ് ഹാഫ് തിയ്യേറ്ററിലിരുന്ന് കണ്ടിട്ടില്ലെന്നും പിന്നീട് സെക്കന്‍ഡ് ഹാഫ് വീട്ടില്‍ മക്കളുടെ കൂടെയിരുന്നാണ് കണ്ടതെന്നും ധ്യാന്‍ പറയുന്നു.

Advertisement