പാട്ടുപഠിക്കാനും പാടാനും പ്രോത്സാഹിപ്പിച്ചത് വിവേക്, ആദ്യ ഗാനം ഹിറ്റായ വര്‍ഷം തന്നെയായിരുന്നു വിവാഹം, പ്രണവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നിത്യ മാമന്‍

77

മധുരമൂറുന്ന ശബ്ദം കൊണ്ട് മലയാള സിനിമാരംഗത്ത് ഇന്ന് തിളങ്ങി നില്‍ക്കുന്ന ഗായികയാണ് നിത്യ മാമന്‍. നീ ഹിമ മഴയായി വരൂ എന്ന പാട്ടുപാടിക്കൊണ്ടാണ് നിത്യ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. അതിന് ശേഷം ഒത്തിരി അവസരങ്ങളാണ് നിത്യയെ തേടിയെത്തിയത്.

Advertisements

നിത്യ പാടിയ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴിതാ താന്‍ പാട്ടിന്റെ ലോകത്തേക്ക് എത്തിയതിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് നിത്യ. തന്നെ പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചത് ഭര്‍ത്താവ് വിവേക് ഫ്രാന്‍സിസാണെന്ന് നിത്യ പറയുന്നു.

Also Read:ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു, കരിയറും നാടും വീടുമെല്ലാം, അതിന്റെ ഫലം ഭീകരമായിരുന്നു, ജീവിതത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് ശാലു മേനോന്‍

ജനിച്ചു വളര്‍ന്നത് ഖത്തറിലായിരുന്നു. ഇപ്പോള്‍ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും എന്‍ജിനിയറിങ്ങാണ് താന്‍ പഠിച്ചതെന്നും ബംഗലൂരുവില്‍ പഠിക്കുമ്പോഴാണ് താന്‍ വിവേകിനെ പരിചയപ്പെട്ടതെന്നും അവരുടെ ഫെയര്‍വെല്ലിനാണ് താന്‍ ആദ്യമായി കണ്ടതെന്നും പിന്നീട് പ്രണയത്തിലായി എന്നും നിത്യ പറയുന്നു.

വിവേക് ജീവിതത്തിലേക്ക് വന്നതിന് ശേഷമായിരുന്നു താന്‍ പാട്ടിന് പ്രാധാന്യം കൊടുത്തത്്. താന്‍ ചെറുപ്പം മുതലേ പള്ളിയിലെ ക്വയറിലൊക്കെ പാടിയിരുന്നുവെന്നും എന്നാല്‍ അപ്പോഴൊന്നും പാട്ട് ഒരു പ്രൊഫഷനായി എടുത്തിരുന്നില്ലെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

Also Read:എന്റെ മോനേ, ഇതാടാ കേരള പോലീസ്, ജോഷിയുടെ വീട്ടില്‍ കയറിയ കള്ളനെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയ കേരള പോലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ്, കൈയ്യടി

തന്നെ പാട്ടുപഠിക്കാനും പാടാനും പ്രോത്സാഹിപ്പിച്ചത് വിവേകാണ്. അങ്ങനെ താന്‍ ഹിന്ദുസ്ഥാന്‍ സംഗീതം പഠിച്ചുവെന്നും തനിക്ക് 2019ലാണ് സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നതെന്നും ആ പാട്ട് ഹിറ്റായി എന്നും അതേ വര്‍ഷമായിരുന്നു തന്റെയും വിവേകിന്റെയും വിവാഹമെന്നും നിത്യ പറയുന്നു.

Advertisement