യേശുവിനെ പ്രാര്‍ത്ഥിച്ച് കിട്ടിയ മരുമോളാണ്, പഠിക്കുന്ന കാലം തൊട്ടേ യേശു എനിക്കൊപ്പമുണ്ട്, വൈറലായി വിമല ശ്രീനിവാസന്റെ വാക്കുകള്‍, ക്രിസ്തുമതത്തില്‍ നിന്നാണോ എന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യം

312

മലയാള സിനിമാതാരം ശ്രീനിവാസന്റെ കുടുംബം പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമുള്ള താരകുടുംബമാണ്. തന്റെ അഭിപ്രായങ്ങളും നിലപാടും യാതൊരു പേടിയുമില്ലാതെ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ശ്രീനിവാസന്‍ പണ്ടേ ധൈര്യം കാണിച്ചിട്ടുണ്ട്.

Advertisements

ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാനും ഇതേ സ്വഭാവക്കാരനാണ്. അച്ഛനെ പോലെ തന്നെയാണ് ധ്യാനെന്ന് ആരാധകരെല്ലാം പറയാറുണ്ട്. ശ്രീനിവാസനൊപ്പം പലപ്പോഴും ഭാര്യ വിമലയും അഭിമുഖങ്ങളിലെല്ലാം പങ്കെടുക്കാനെത്താറുണ്ട്.

Also Read:പാട്ടുപഠിക്കാനും പാടാനും പ്രോത്സാഹിപ്പിച്ചത് വിവേക്, ആദ്യ ഗാനം ഹിറ്റായ വര്‍ഷം തന്നെയായിരുന്നു വിവാഹം, പ്രണവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നിത്യ മാമന്‍

അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് വര്‍ഷങ്ങളായി വിമലയും സുപരിചിതയാണ്. ഇപ്പോഴിതാ വിമലയും ധ്യാനും അര്‍പ്പിതയുമെല്ലാം ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അര്‍പ്പിതയെ കുറിച്ച് വിമല പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിട്ടുണ്ട്.

താന്‍ നേര്‍ച്ച വച്ചും പ്രാര്‍ത്ഥിച്ചും കിട്ടിയ മരുമകളാണ് അര്‍പ്പിതെയെന്ന് വിമല നേരത്തെ പറഞ്ഞിരുന്നു. തന്റെ പൊന്നുമോളാണ് അര്‍പ്പിതയെന്നും മരുമോളല്ല തനിക്ക് മകളു തന്നെയാണെന്നും വിമല ഇപ്പോള്‍ പറയുന്നു. തനിക്ക് തന്റെ മരുമകള്‍ എത്രത്തോളം പ്രെഷ്യസാണെന്ന് പറയാനാവില്ലെന്നും വിമല പറയുന്നു.

Also Read:ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു, കരിയറും നാടും വീടുമെല്ലാം, അതിന്റെ ഫലം ഭീകരമായിരുന്നു, ജീവിതത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് ശാലു മേനോന്‍

അതേസമയം, ഇത്രയും നല്ലൊരു അമ്മായമ്മയെ തനിക്ക് വേറെ കിട്ടില്ലെന്ന് അര്‍പ്പിതയും പറയുന്നു. ഇതിന് പിന്നാലെ കളിയാക്കിയതാണോ എന്നായിരുന്നു അര്‍പ്പിതയോട് ധ്യാന്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് വിമലയാണ് മറുപടി നല്‍കിയത്.

അവള്‍ തന്നെ ഒരിക്കലും കളിയാക്കില്ലെന്നും താന്‍ ആയിരം വട്ടം പ്രാര്‍ത്ഥിച്ച് കിട്ടിയതാണെന്നും യേശുവിനെ പ്രാര്‍ത്ഥിച്ച് കിട്ടിയ മോളാണെന്നും താന്‍ പഠിക്കുന്ന കാലം മുതലേ തനിക്കൊപ്പം യേശുവുണ്ടെന്നും വിമല പറയുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ വിമല ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണോ എന്ന ചോദ്യമാണ് ഉയരുന്നു.

Advertisement