എന്നാ കല്യാണം, ചെക്കന്‍ എവിടുന്നാ, എന്ത് ചെയ്യുന്നു, വിവാഹവാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ സീമയ്ക്ക നേരെ വന്നത് ആയിരം ചോദ്യങ്ങള്‍, വരന്‍ നിഷാന്ത് പറഞ്ഞതിങ്ങനെ

244

ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

Advertisements

അതേ സമയം ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.

Also Read:യേശുവിനെ പ്രാര്‍ത്ഥിച്ച് കിട്ടിയ മരുമോളാണ്, പഠിക്കുന്ന കാലം തൊട്ടേ യേശു എനിക്കൊപ്പമുണ്ട്, വൈറലായി വിമല ശ്രീനിവാസന്റെ വാക്കുകള്‍, ക്രിസ്തുമതത്തില്‍ നിന്നാണോ എന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യം

അടുത്തിടെയാണ് സീമയുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. സീമയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സീമ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിഷാന്താണ് വരന്‍.

എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്നും ഇനി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകളാണെന്നുമാണ് സീമ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങള്‍ ചോദിച്ച് കമന്റിട്ടിരിക്കുന്നത്.

Also Read:പാട്ടുപഠിക്കാനും പാടാനും പ്രോത്സാഹിപ്പിച്ചത് വിവേക്, ആദ്യ ഗാനം ഹിറ്റായ വര്‍ഷം തന്നെയായിരുന്നു വിവാഹം, പ്രണവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നിത്യ മാമന്‍

ചെക്കന്‍ എവിടുന്നാ, കമ്മ്യൂണിറ്റിയില്‍ നിന്നാണോ, വിവാഹം എന്നാണ് എന്നൊക്കെ ഒത്തിരി ചോദ്യങ്ങളാണ് ആരാധകര്‍ സീമയോട് ചോദിക്കുന്നത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളൊന്നും സീമ നല്‍കിയിട്ടില്ല. അതേസമയം വിവാഹത്തിന്റെ ആദ്യ പടിയിലേക്ക് കടന്നു വിശ്വസിക്കാനാവുന്നില്ലെന്ന് സീമ പറയുന്നു.

എല്ലാം വിശ്വസിച്ചേ പറ്റൂ എന്നാണ് നിശാന്ത് പറയുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് സീമയ്ക്കും നിശാന്തിനും ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement