Home Entertainment Celebrities

അത്ഭുതപ്പെടുത്തുന്ന നടന്‍, ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ട്, തുറന്നുപറഞ്ഞ് രണ്‍ബിര്‍ കപൂര്‍

75

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രോമാഞ്ചം എന്ന ഹൊറര്‍ കോമഡിയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ പെര്‍ഫോമന്‍സും മാസ്സും കോമഡിയും തിയേറ്ററുകളിലും ‘ആവേശം’ നിറയ്ക്കുന്നു.

Advertisements

ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്‌ക്രീനുകളിലാണ് ഈദ് വിഷു റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്നത്.

Also Read:ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, ആസ്തി 100കോടിക്കപ്പുറം, ഭര്‍ത്താവിന്റെ ചില്ലിക്കാശുപോലും വാങ്ങാതെ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് സാമന്ത

രോമാഞ്ചത്തിനു ശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രം കണ്ടതിന് പിന്നാലെ നിരവധി തെന്നിന്ത്യന്‍ താരങ്ങളാണ് ഫഹദ് ഫാസിലിനെയും ചിത്രത്തെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ഫഹദിനെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബിര്‍ കപൂറും.

Also Read:സന്തോഷത്തില്‍ മതിമറന്ന മൂന്ന് ദിവസം, സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മേഘ്‌ന, താരം കേരളത്തിലേക്ക് വരാന്‍ കാരണം

വിസ്മയിപ്പിക്കുന്ന നടന്‍ എന്നായിരുന്നു രണ്‍ബിര്‍ ഫഹദിനെ കുറിച്ച് പറഞ്ഞത്. ശരിക്കും അത്ഭുതപ്പെടുത്തുന്ന നടനാണ് ഫഹദെന്നും അദ്ദേഹത്തിന്റെ സൂപ്പര്‍ ഡീലക്‌സ്, പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം താന്‍ കണ്ടുവെന്നും തനിക്ക് ഫഹദിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും രണ്‍വിര്‍ പറഞ്ഞു.

ഫഹദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ഒരു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്രമും താന്‍ കണ്ടിരുന്നുവെന്നും വല്ലാത്ത കാസ്റ്റാണ് ചിത്രത്തിലെന്നും ഫഹദും കമല്‍സാറും വിജയ് സേതുപതിയുമെല്ലാം തകര്‍ത്തഭിനയിച്ചുവെന്നും രണ്‍വിര്‍ പറഞ്ഞു.

Advertisement