ബംഗ്ലാവുകള്‍, ആഡംബര കാറുകള്‍, ആസ്തി 100കോടിക്കപ്പുറം, ഭര്‍ത്താവിന്റെ ചില്ലിക്കാശുപോലും വാങ്ങാതെ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് സാമന്ത

70

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് സാമന്ത. ഒത്തിരി ആരാധകരുള്ള താരം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും വളരെ ആക്ടീവാണ്. തെന്നിന്ത്യന്‍ സുന്ദരി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

Advertisements

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രകളുടെ ഫോട്ടോകളും സെറ്റില്‍ നിന്നും ചിത്രങ്ങളുമെല്ലാം സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കാറുണ്ട്. ഇന്നും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ താരമൂല്യമുള്ള നടിയാണ് സാമന്ത.

Also Read:സന്തോഷത്തില്‍ മതിമറന്ന മൂന്ന് ദിവസം, സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മേഘ്‌ന, താരം കേരളത്തിലേക്ക് വരാന്‍ കാരണം

സിനിമയുടെ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് സാമന്ത എത്തിയത്. തന്റെ സ്വന്തം പ്രയത്‌നത്തിലൂടെയായിരുന്നു സാമന്ത ഇന്ന് കാണുന്ന താരപദവിയിലേക്ക് എത്തിയത്. ഇതിനോടകം ഒത്തിരി സിനിമകളില്‍ നടി നായികയായി അഭിനയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ സാമന്തയുടെ ആസ്തി വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മൂന്നുമുതല്‍ നാല് കോടി വരെയാണ് സാമന്ത പ്രതിഫലമായി വാങ്ങുന്നത്. പുഷ്പ എന്ന അല്ലുഅര്‍ജുന്റെ ഹിറ്റ് ചിത്രത്തില്‍ സാമന്ത ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിച്ചിരുന്നു.

Also Read:മുമ്പ് എംബ്രോയിഡറി സ്‌കൂള്‍ നടത്തിപ്പുകാരി, സിനിമയിലേക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു, ബിജു മേനോന്റെ ചേട്ടത്തിയമ്മ അംബിക മോഹന്‍ പറയുന്നു

ഊ അണ്‍ടാ വാ എന്ന ഗാനത്തില്‍ അഭിനയിക്കുന്നതിന് മാത്രം 5 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത്. താരത്തിന് ആകെ മൊത്തം നൂറ്റിയൊന്ന് കോടിയുടെ ആസ്തിയുണ്ടെന്നാണ് വിവരം. കൂടാതെ ഹൈദരാബാദില്‍ ബംഗ്ലാവിന് സമാനമായ ഒരു വീടുമുണ്ട്.

വിവാഹം കഴിഞ്ഞ് അക്കിനേനി നാഗചൈതന്യക്കൊപ്പം താമസിച്ച ഈ വീട് വിവാഹമോചനത്തിന് ശേഷം സാമന്ത നൂറ് കോടി രൂപ നല്‍കി സ്വന്തമാക്കുകയായിരുന്നു. കൂടാതെ മുംബൈയിലും താരത്തിന് വീടുണ്ട്. ഇതിന് പുറമെ ലക്ഷ്വറി കാറുകളും താരത്തിനുണ്ട്.

Advertisement