എന്തൊരു ഇംഗ്ലീഷ് ആണ് ചുമ്മാതല്ല രാജുവേട്ടന്‍ അടിച്ചുമാറ്റിയത്; സുപ്രിയയുടെ വീഡിയോ

224

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിന്റെ ഭാര്യയായി കടന്നുവന്ന സുപ്രിയ പിന്നീട് മലയാള സിനിമയുടെ പിന്നണിയില്‍ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. ഇന്ന് നിര്‍മാതാവ് കൂടിയാണ് സുപ്രിയ. വിവാഹത്തിന് മുമ്പ് ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ.

Advertisements

വിവാഹത്തിനു മുമ്പുള്ള സുപ്രിയയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ വിവിധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സുപ്രിയെ കാണാം. 12 വര്‍ഷം മുന്‍പ് ഉള്ളതാണ് ഈ വീഡിയോ. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തി.

വെറുതെ അല്ല രാജുവേട്ടന്‍ അടിച്ചുമാറ്റിയത്, എന്തൊരു ബോള്‍ഡ് ആണ്. സൗത്ത് ഇന്ത്യയില്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനെ പാര്‍ട്ണര്‍ ആയി കണ്ടെത്തിയ പാര്‍ട്ടി, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം 2011ലാണ് സുപ്രിയയുടെ പൃഥ്വിരാജിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത് . ഇന്ന് ഒരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. അല്ലിയുടെ ഫോട്ടോ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.

 

Advertisement