നടി അപര്‍ണ ദാസിന്റെ ഹല്‍ദി ആഘോഷം തുടങ്ങി; ചിത്രങ്ങള്‍ കാണാം

24

മലയാള സിനിമ ലോകത്ത് വീണ്ടും ഒരു വിവാഹം നടക്കാന്‍ പോവുകയാണ്. നടന്‍ ദീപക്കും നടി അപര്‍ണ ദാസും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത ഈ അടുത്താണ് പുറത്ത് വന്നത്. ഏപ്രില്‍ 24നാണ് ആ താര വിവാഹം നടക്കുക. വടക്കാഞ്ചേരിയില്‍ വെച്ചായിരിക്കും വിവാഹം . താരങ്ങളുടെ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Advertisements

വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ അപര്‍ണദാസിന്റെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ സുന്ദരി ആയിട്ടുണ്ട് അപര്‍ണ എത്തിയത്. അതേസമയം വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

തമിഴ് അടക്കം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അപര്‍ണ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപര്‍ണയ്ക്ക് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കറ്റില്‍ ജോലി ചെയ്യുന്നതിനിടെ അപര്‍ണയുടെ ടിക് ടോക്ക് വീഡിയോ പുറത്ത് എറങ്ങിയത്, ശേഷം സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന ആക്ഷേപഹാസ്യ കോമഡി സിനിമയില്‍ അഭിനയിച്ചു. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം മനോഹരം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.

 

 

Advertisement