10 കോടിക്ക് 20 ഏക്കര്‍ സ്ഥലം വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍

123

മുംബൈയിലേ അലി ബാഗില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. അലി ബാഗിലെ 20 ഏക്കര്‍ സ്ഥലം 10 കോടി ചിലവഴിച്ചാണ് താരം വാങ്ങിയത്. ഇവിടെ അദ്ദേഹം ഒരു ഹൗസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് .

Advertisements

അലിബാഗ് ബീച്ച്, വാര്‍സോളി ബീച്ച് തുടങ്ങിയ ബീച്ചുകള്‍ക്ക് പേരുകേട്ട കടലോര പട്ടണമായ അലിബാഗ് കുറച്ച് കാലമായി ഇന്ത്യന്‍ ഉന്നതര്‍ പ്രത്യേകിച്ച് സിനിമാ സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഡെസ്റ്റിനേഷനാണ് ഇവിടം.

ബോളിവുഡ് താരം ഷാരൂഖ് ഖാനും, ദമ്പതികളായ അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മുതല്‍ നടന്‍ രാഹുല്‍ ഖന്നയും ഫാഷന്‍ സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അദാജാനിയയും അവരുടെ ഭര്‍ത്താവ് ഹോമി അദാജാനിയയും വരെ അലിബാഗില്‍ സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും കഴിഞ്ഞ വര്‍ഷം അലിബാഗില്‍ 1.5 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു.

 

 

 

Advertisement