Home Entertainment

മോഹൻലാൽ പോസ്റ്ററിൽ വേണ്ട പകരം റഹ്മാനും രോഹിണിയും മതിയെന്ന് നിർമ്മാതാവും വിതരണക്കാരും, അനുസരിക്കാതെ ‘ഗായത്രി’ അശോക്: പിന്നീട് വഴിമാറിയത് ചരിത്രം

108

മലയാള സിനിമയിൽ സൂപ്പർ താരമാകും മുൻപേ മോഹൻലാൽ ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തിൽ എസ്ഐ കൃഷ്ണകുമാർ എന്ന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ സിനിമ വലിയ ഹിറ്റായതിനു പിന്നിൽ മോഹൻലാലിന്റെ ഗംഭീരമായ ഒരു പോസ്റ്റർ ആയിരുന്നു.

ബുള്ളറ്റിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ലുക്കിന് അന്നത്തെ യുവ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കാനുള്ള തലയെടുപ്പ് ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ നിർമ്മാതാവും വിതരണക്കാരും സിനിമയുടെ പോസ്റ്ററിൽ മോഹൻലാലിനെ മാറ്റി അന്നത്തെ കൗമാര പ്രണയ മനസ്സുകളുടെ ഹരമായിരുന്ന റഹ്മാനെയും രോഹിണിയേയും ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശിച്ചത്.

Advertisements

പക്ഷെ ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തിന്റെ പരസ്യകല നിർവഹിച്ച ഗായത്രി അശോക് മോഹൻലാലിന്റെ പോസ്റ്റർ തന്നെ നിലനിർത്തി സിനിമയ്ക്ക് കൂടുതൽ പരസ്യം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. അത് പിന്നീട് വലിയ രീതിയിൽ ഗുണം ചെയ്തു.

എ ക്ലാസുകളിൽ റിലീസ് ചെയ്ത ശേഷം സെക്കന്റ് റണ്ണിനായി ബി ക്ലാസ് സി ക്ലാസ് തിയേറ്ററിലേക്ക് ഇവിടെ തുടങ്ങുന്നു എന്ന ചിത്രം വലിയ മാർക്കറ്റ് ഉണ്ടാക്കി. ചിത്രത്തിലെ മോഹൻലാലിന്റെ പോലീസ് വേഷത്തിലുള്ള ബുള്ളറ്റിലെ ലുക്ക് ആയിരുന്നു അതിനു കാരണം.

1984ൽ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ ജെ ശശികുമാർ സംവിധാനം ചെയ്ത ചിത്രം മോഹൻലാലിൻറെ സൂപ്പർ താര വളർച്ചയ്ക്ക് വലിയ മൈലേജ് നൽകിയ സിനിമയായിരുന്നു. റഹ്മാൻ, രോഹിണി, ബാലൻ കെ നായർ തിക്കുറുശ്ശി സുകുമാരൻ നായർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Advertisement