Home Entertainment Celebrities

തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സൗത്ത് ഇന്ത്യൻ താരം ലാലേട്ടൻ: ജയം രവിയുടെ വെളിപ്പെടുത്തൽ

147

തെന്നിന്ത്യൻ യുവതാരം ജയം രവി തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും ജനപ്രീതി ഉള്ള നടന്മാരിൽ ഒരാൾ ആണ്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ആയ കോമാളിയും വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രീയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്.

Advertisements

ഇപ്പോൾ മണിരത്നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ജയം രവി എന്നാണ് സൂചന. കുറച്ചു നാൾ മുൻപ് നടന്ന ഒരു റേഡിയോ അഭിമുഖത്തിൽ ജയം രവി തന്റെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.

ജയം രവിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സൗത്ത് ഇന്ത്യൻ നടനും നടിയും ആരെണെന്ന ചോദ്യമാണ് അവതാരിക ചോദിച്ചത്. തനിക്കു ഏറ്റവും ഇഷ്ടപെട്ട സൗത്ത് ഇന്ത്യൻ ആക്ടർ മോഹൻലാൽ ആണെന്നും നേടി മഞ്ജു വാര്യർ ആണെന്നുമാണ് ജയം രവി പറയുന്നത്.

അതിനു മുൻപേ വനമകൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴും ജയം രവി മോഹൻലാലിനോടുള്ള തന്റെ ആരാധന പങ്കു വെച്ചിരുന്നു. മോഹൻലാൽ സർ, നെടുമുടി വേണു സർ, തിലകൻ സർ എന്നിവരുടെ അഭിനയം തനിക്കൊരു പ്രചോദനം ആണെന്നും ചെറുപ്പത്തിൽ അച്ഛൻ മോഹൻ ഒരുപാട് മലയാള സിനിമകൾ കാണിച്ചു തന്നത് കൊണ്ട് ഈ നടന്മാരോടും മലയാള സിനിമയോടും വലിയ ആരാധന ആണെന്നും ജയം രവി പറയുന്നു.

ജയം രവി നായകനായ തനി ഒരുവൻ പോലത്തെ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisement