Home Entertainment Celebrities

രശ്മി സോമൻ വീണ്ടും മടങ്ങിവരുന്നു; ഇത്തവണ വരുന്നത് ബോൾഡ് ആയി

183

ഒരുകാലത്ത് സിനിമാ സീരീയൽ രംഗത്ത് സജീവമായിരുന്ന, മലയാളത്തനിമയുള്ള മുഖവും അത്തരം കഥാപാത്രങ്ങളും കൊണ്ട് മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് രശ്മി സോമൻ.

അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്, മന്ത്രകോടി , വിവാഹിത ,തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും രശ്മി നമുക്ക് സുപരിചിതയായത്. എന്നാൽ കുറച്ചു നാളുകളായി താരത്തെ കുറിച്ച് അധികവിവരമൊന്നും ആർക്കും അറിയില്ലായിരുന്നു.

Advertisements

വിവാഹിതയായി ഭർത്താവിനൊപ്പം ദുബായിലേക്ക് പോയതോടെയാണ് അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തത്. എന്നാൽ ഇപ്പോൾ സീരിയൽ രംഗത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ റോളിലൂടെയാണ് മടങ്ങിവരവ് ഇന്നും ആ കഥാപാത്രം വ്യത്യസ്തമായ കൊണ്ട് മാത്രമാണ് എടുത്തതെന്നും രശ്മി പറഞ്ഞു.

കണ്ണീർ കഥകളിലെ നായികയായിട്ടാണ് ഞാൻ ഇതുവരെയും സ്‌ക്രീനിൽ എത്തിയിട്ടുള്ളത്. പക്ഷേ ഇത് ബോൾഡ് ആയ ഒരു കഥാപാത്രമാണ്. എന്ന് കരുതി ആളുകൾ വെറുക്കുന്ന ഒരു റോൾ ആയിരിക്കില്ല. ബാക്കിയൊക്കെ കാണുമ്‌ബോൾ പ്രേക്ഷകർക്ക് മനസ്സിലാകും ലക്ഷ്മി പറഞ്ഞു.

ഏഴാം ക്ലാസ് മുതൽ അഭിനയ രംഗത്തുള്ള രശ്മി വിവാഹിത എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്

Advertisement