Home Entertainment Celebrities

യുവത്വം തുളുമ്പുന്ന കിടിലൻ ലുക്കിൽ വിജയ്: പുതിയ ഗെറ്റപ്പ് ആഘോഷമാക്കി ആരാധകർ

64

തമിഴകത്തിന്റെ ദളപതി വിജയ് ലോകമെമ്പാടും ആരാധകർ ഉള്ള തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഇന്ന്. തന്റെ ഓരോ ചിത്രവും മഹാവിജയമാക്കി മാറ്റുന്ന ഈ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത് എന്നും പറയാം.

വിജയിയുടെ തൊട്ടു മുൻപത്തെ ചിത്രമായ ബിഗിൽ മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ നേടിയെടുത്തു സൗത്ത് ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രത്തിൽ ആണ് വിജയ് അഭിനയിക്കുന്നത്.

Advertisements

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഒരു കല്യാണ ചടങ്ങിൽ സൂപ്പർ കൂൾ ലുക്കിൽ എത്തിയ വിജയ്യുടെ പുതിയ ചിത്രങ്ങൾ ആണ്. വളരെ യുവത്വം തുളുമ്പുന്ന കിടിലൻ ലുക്കിൽ ആണ് വിജയ് തന്റെ ചിത്രത്തിന്റെ നിർമ്മാതാവിന്റെ കല്യാണ ചടങ്ങിൽ എത്തിയത്.

എപ്പോഴത്തേയും പോലെ തന്നെ വിജയ് എത്തിയതോടെ വിജയ് ആയി മാറി അവിടുത്തെ താരം. ഈ ലുക്ക് വൈറൽ ആയതോടെ ഇതേ ലുക്കിൽ തന്നെ ആവുമോ വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലും എത്തുക എന്നതാണ് ആരാധകർ ചോദിക്കുന്നത്.

അടുത്ത ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ട്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ്, ഓഡിയോ റൈറ്റ്‌സ് എന്നിവ റെക്കോർഡ് തുകക്ക് ഷൂട്ടിംഗ് തീരുന്നതിനു മുൻപേ വിറ്റു പോയി കഴിഞ്ഞു.

ഇതിന്റെ കേരളത്തിലെ വിതരണാവകാശത്തിനു വേണ്ടിയും വമ്പൻ മത്സരം ആണ് നടക്കുന്നത്. ഏതായാലും ദളപതി 64 മറ്റൊരു റെക്കോർഡ് ബ്ലോക്ക്ബസ്റ്റർ ആവും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement