Home Entertainment

മമ്മൂട്ടിക്ക് മഞ്ജു വാര്യർ, ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും, ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

38

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഈ ചിത്രം ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കും. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലറിൽ മഞ്ജുവാര്യരും നിഖില വിമലുമാണ് നായികമാർ.

Advertisements

ഇരുവരും മമ്മൂട്ടിയോടൊപ്പം ഇതാദ്യമാണ്. ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിൻ ടി ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകൾ മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽക്കുകയായിരുന്നു.

മമ്മൂട്ടി ആദ്യ ദിവസം മുതൽ ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അഖിൽ ജോർജാണ് ഛായാഗ്രാഹകൻ.

ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെഎം കമാൽ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് പടയിലെ നായകന്മാർ.

Advertisement