Home kerala

യുവതിയെ കൊന്ന ശേഷം സ്വയം കഴുത്തറുത്ത കാമുകനും മരിച്ചു

32

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകനും മരിച്ചു. കാരക്കോണം സ്വദേശി അഷിക(21), കാമുകന്‍ അനു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കാരക്കോണത്ത് ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയല്‍വാസികളായ ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.

ഇന്നു രാവിലെ അഷികയുടെ വീട്ടില്‍ എത്തിയ അനു, കതക് അടച്ച ശേഷം അഷികയുടെ കഴുത്ത് അറക്കുകയായിരുന്നു. ഇതിനു ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിക ആശുപത്രിയിലെത്തും മുന്‍പു തന്നെ മരിച്ചു.
അനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കൊലപാതകം നടത്താനുള്ള കാരണം വ്യക്തമല്ല. സംഭവം നടക്കുമ്ബോള്‍ അഷികയും വല്യമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Advertisements
Advertisement