Home Entertainment Celebrities

ഒപ്പം അഭിനയിക്കില്ല, നയൻതാര ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറി

34

മെഗാസ്റ്റാർ മമ്മൂട്ടി തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരം നയൻതാരയും ഒത്ത് അഭിനയിക്കാനിരുന്ന പുതിയ ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകൾ മാറിയതിനാലുമാണ് താരം ഈ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുകയും താരം തിരിച്ചുനൽകി. ഇരുവരുടെയും ആരാധകരെ ഈ പിന്മാറ്റം നിരാശരാക്കിയിരിക്കുകയാണ്.

വൺ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം കഴിഞ്ഞ കൊല്ലം തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ലുക്ക് കൊണ്ടും നോട്ടം കൊണ്ടു മമ്മൂക്ക കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Advertisements

മമ്മൂട്ടിയെ നായകനാക്കി ഇചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

Advertisement