Home Entertainment Celebrities

അന്യന്റെ വേഷത്തിൽ ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരേ, പോയി പണി നോക്കൂ; ഗ്ലാമറസ് ഫോട്ടോ പങ്കുവെച്ച് അമേയ

27

കരിക്കിലൂടെ ഫേമസായ നടി അമേയ മാത്യു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ പങ്കുവെക്കാറുള്ള താരം തന്റെ വിമർശകർക്ക് ശക്തമായ ഭാഷയിൽ മറുപടിയും നൽകാറുണ്ട്.

അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ നിങ്ങളുടെ പണിനോക്കൂ’ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisements

വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആർക്കറിയാം എന്ന അടിക്കുറിപ്പിലും അമേയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ.

താരത്തെ പിന്തുണച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.

Advertisement