Home Entertainment Celebrities

എനിക്ക് ഈ കറുമ്പന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്നു പറഞ്ഞ് കലാഭവൻ മണിയെ അപമാനിച്ച ദിവ്യ ഉണ്ണിക്ക് കാലം കാത്തുവെച്ചത് ഇതായിരുന്നു

174

മലയാളത്തിലെ മുൻകാല നായികനടി ദിവ്യ ഉണ്ണി വിവാഹമോചിതയായതും വീണ്ടും വിവാഹം കഴിച്ചതും കുഞ്ഞു ജനച്ചതും ഒക്കെ അടുത്ത കാലത്ത് മുൻ നിര മാധ്യമങ്ങളിലേയും സോഷ്യൽ മീഡിയയിലേയും ഓൺലൈൻ പോർട്ടലുകളിലേയും ഹോട്ട് ന്യൂസുകളിൽ ഒന്നായിരുന്നു.

ആദ്യ ഭർത്താവ് ഡോ. സുധീർ ശേഖറുമായുള്ള ഈഗോ ക്ലാഷുകളാണ് ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് കാരണം ആയതെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നാല് നൃത്തവിദ്യാലയങ്ങളാണ് ദിവ്യാ ഉണ്ണി നടത്തിയിരുന്നത്. നൃത്ത വിദ്യാലയത്തിലെ തിരക്കുകൾ മാറ്റിവയ്ക്കാനും സ്‌കൂളുകൾ അടച്ചു പുട്ടാനും സുധീർ നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Advertisements

എന്നാൽ നൃത്ത വിദ്യാലയങ്ങൾ അടച്ചു പുട്ടണമെന്ന നിർദ്ദേശത്തോട് ദിവ്യയ്ക്ക് യോജിക്കാനായില്ല. ഇതാണ് ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിന് കാരണം എന്നായിരുന്നു റിപ്പോർട്ടുകൾ. വീണ്ടും വിവാഹിതയായ ദിവ്യാ ഉണ്ണി ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കിയാണെന്നാണ് അറിവ്.

അതെന്തായാലും അന്തരിച്ച നടൻ കലാഭവൻ മണിയെ ദിവ്യാ ഉണ്ണി വർഷങ്ങൾക്ക് മുമ്പ് അപമാനിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്ത ഒരു സംഭവം നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുകയുണ്ടായി. മണിയ്ക്കൊപ്പം ഒരു സീനിൽ അഭിനയിയ്ക്കാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാൻ പറ്റില്ല’ എന്നു പറഞ്ഞ് മണിയെ ദിവ്യ ഉണ്ണി അപമാനിച്ചു എന്നായിരുന്നു പ്രചരിച്ചിരുന്ന പോസ്റ്റ്.

ഇപ്പോഴിതാ കൊറോണക്കാലത്ത് ലോക്ഡൗണിൽ ഈ കഥ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പോസ്റ്റ് ഇങ്ങനെ:

കലാഭവൻമണി സിനിമയിൽ വന്ന സമയം, വിനയന്റെ ഒരു ഫിലിമിൽ ദിലീപിനോടൊപ്പം മണി അഭിനയിക്കുന്നു നായിക പുതു മുഖം. നായികയുടെ മുറച്ചെറുക്കനായി മണി ആ സിനിമയിൽ ഒരു സ്വപ്ന ഗാനരംഗത്തു മണി തന്റെ മുറപ്പെണ്ണുമായി ഉള്ള പ്രണയരംഗം ഉണ്ട്. പക്ഷെ ആ സീൻ എടുക്കാൻ നേരം നായിക നടി പറഞ്ഞു ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാൻ പറ്റില്ല. ‘അന്ന് മണി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞപ്പോൾ ഈ നടി തമിഴിൽ അഭിനയിച്ചത് മണിയേക്കാൾ കറുത്ത പാർത്ഥിപന്റെ കൂടെ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞു മണി വലിയ നടൻ ആയി നായകൻ ആയി പല സുന്ദരികളും മണിയുടെ നായിക ആയി ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം അഭിനയിച്ചു (എന്തിരൻ).

പക്ഷെ ഈ നടി ഫീൽഡ് ഔട്ട് ആയി ‘ഗുണപാഠം: മാനുഷിക ബന്ധങ്ങൾ നില നിൽക്കുന്നത് തൊലി നിറത്തിൽ അല്ല’

Advertisement