കേരളത്തിലെ കൊവിഡ് രോഗികളെ പരിചരിക്കാൻ റോബോർട്ടുകളെ നൽകി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്കാണ് സ്വയം നിയന്ത്രിത റോബോട്ടുകളെ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ കൈമാറിയത്.
കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാനാണ് റോബോട്ടുകളുടെ സേവനം. എറണാകുളം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. 
രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.
രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി.
 
25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കർമ്മി ബോഡിന്റെ മറ്റു പ്രത്യേകതകൾ.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരധാശ്വാസ നിധിയിലേക്കും മോഹൻലാൽ വലിയ തുക സംഭവാന ചെയ്തിരുന്നു. കൂടാതെ കോവിഡ് വാർഡുകളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരേയും നഴ്‌സുമാരേയും അദ്ദേഹം വീഡിയോ കോൺഫ്രസിൽ എത്തി അനുമോദിക്കുകയും അവർക്ക് പ്രചോദനമേവുകയും ചെയ്തിരുന്നു.
            








