Home Entertainment Celebrities

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി: വധു കോട്ടയം സ്വദേശിനിയായ മറിയം തോമസ്

120

യുവതാരം മണികണ്ഠനാചാരി വിവാഹിതനായതിന് പിന്നാലെ മറ്റൊരു താര വിവാഹം കൂടി മലയാള സിനിമയിൽ നടന്നു. നടൻ ചെമ്പൻ വിനോദ് ജോസ് ആണ് വിവാഹിതനായത്. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.

Advertisements

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടർന്ന് ആമേൻ, ഈമയൗ, ജല്ലിക്കട്ട്, പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരുക്കിയ ഈമയൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്എഫ്ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

സംവിധായകൻ ആഷിഖ് അബു ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. കോട്ടയം സ്വദേശിയായ ഡോക്ടർ മറിയം തോമസിനെയാണ് താരം ജീവിതസഖിയാക്കിയത്.

വിനയ് ഫോർട്ട് വിജയ് ബാബു, ആൻ അഗസ്റ്റിയൻ, അനു മോൾ രഞ്ജിത് ശങ്കർ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. മറിയം തോമസിനെ ടാഗ് ചെയ്താണ് ഫേസ്ബുക്കിൽ ചെമ്പൻ വിനോദ് വിവാഹിതനായ വിവരം താരങ്ങൽ പങ്കുവെച്ചത്.

ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രിൽ 26 ന് നടൻ മണികണ്ഠൻ ആചാരിയും വിവാഹിതനായിരുന്നു. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തിന് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.

Advertisement