Home Entertainment Celebrities

വിവാഹം അബന്ധമായെന്ന് പറഞ്ഞ് മേഘ്ന; കിടിലൻ മറുപടി കൊടുത്ത് നടി ജീജ സുരേന്ദ്രൻ

181

മലയാളത്തിലെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഇന്നും ഓർമ്മയുള്ള കഥാപ്താരമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃത. മേഘന വിൻസെന്റ് എന്ന നടിയായിരുന്നു ചന്ദനമഴയിൽ അമൃതയായെത്തി കുടുംബസദസ്സുകളുടെ പ്രിയങ്കരിയായി മാറിയത്.

ദേശായി കുടുംബത്തിന്റെ മരുമകളായി അത്രമേൽ മികച്ച പ്രകടനം കാഴ്ച വച്ച അമൃതയെപോലൊരു പെൺകുട്ടിയെ പല അമ്മമാരും മരുമകളായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ മേഘ്നയുടെ ദാമ്പത്യം ഒരു പരാജയമായി മാറിയെന്നും നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയിൽ നിന്നും താരം വിവാഹമോചനം നേടിയെന്ന വാർത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisements

എന്നാൽ ഇവരുടെ വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ചരിക്കയാണ് മുതിർന്ന നടിയായ ജീജ സുരേന്ദ്രൻ. ഇപ്പോൾ. 2017 ഏപ്രിൽ 30 നായിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്നയുടെ വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂർ സ്വദേശി ഡോൺ ടോണി ആയിരുന്നു താരത്തിന്റെ ഭർത്താവായി എത്തിയത്.

നടി ഡിംപിളും മേഘ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്‌നയെ സ്വന്തം നാത്തൂനായി ഡിംപിൾ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്‌നയ്ക്കുമൊപ്പമായിരുന്നു ഡിംപിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാൽ വെറും ഒരു വർഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്്.

വിവാഹശേഷം മേഘ്ന അഭിനയിക്കില്ലെന്നാണ് ഒരു അഭിമുഖത്തിൽ ഡോൺ വെളിപ്പെടുത്തിയത്. ഏറെ ജനപ്രീതി നേടിയ ചന്ദനമഴ സീരിയൽ പോലും മേഘ്ന വിവാഹമായതോടെ വേണ്ടെന്ന് വച്ചിരുന്നു. വിവാഹശേഷം ഏറെ നാൾ സീരിയൽ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം പിന്നീട് തമിഴ് സീരിയലുകളിൽ സജീവമാകുകയായിരുന്നു.

ഇതാണ് ഇവരുടെ ജീവിതത്തിൽ കല്ലുകടികൾ ഉണ്ടാക്കിയത് എന്നും വാർത്തകൾ എത്തിയിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ എത്തിയപ്പോഴാണ് താരം വിവാഹോചന വാർത്ത സത്യമാണെന്ന തരത്തിലുള്ള ചില കാര്യങ്ങൾ പറഞ്ഞത്. വീഡിയോകളുടെ ഇടയിൽ പാട്ടുപാടിയും താരം ആരാധകർക്ക് ആസ്വാദനം നൽകിയിരുന്നു.

കേരളത്തിൽ നിന്നും ഇപ്പോൾ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് നിരവധി കമന്റുകളാണ് മേഘനയുടെ വീഡിയോയ്ക്ക് താഴെ എത്തുന്നത്. വിവാഹം കഴിഞ്ഞാൽ തിരക്കുകളൊക്കെ കുറച്ചു മാറ്റി വെക്കേണ്ടതായിരുന്നു.

എപ്പോഴും അമ്മയുടെ തണലിൽ നടന്നതു കൊണ്ടാണ് ചേച്ചിയുടെ ദാമ്പത്യ ജീവിതം തകരാൻ കാരണം എന്ന് തോന്നുന്നു തുടങ്ങിയ കമന്റുകളൊക്കെ എത്തിയിരുന്നു. വിവാഹമോചന വാർത്തയുമായി ബന്ധപെട്ട് മേഘ്‌ന ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എങ്കിലും മേഘ്ന ഏതോ അഭിമുഖത്തിൽ വിവാഹബന്ധത്തെ അബദ്ധമായി പറഞ്ഞു എന്നാണ് വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഈ വാർത്ത കണ്ട പാടെതന്നെ നിരവധി അഭിപ്രായ പ്രകടനങ്ങൾ ആണ് പുറത്തുവരുന്നത്. ഇപ്പോൾ മുതിർന്ന നടി ജീജ സുരേന്ദ്രൻ പറഞ്ഞ ഒരു അഭിപ്രായമാണ് വൈറൽ ആകുന്നത്.

അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭർത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം. നാണമില്ലേ അങ്ങിനെ പറയാൻ നല്ല കുടുംബക്കാർ ആണ്. നല്ല പയ്യൻ. വല്ലതും പറയുമ്പോൾ ഓർത്തോളൂ, ഇതൊക്കെ എന്നെ പോലെയുള്ളവർ കാണുന്നുണ്ട്. എന്നുപറഞ്ഞുകൊണ്ടാണ് ജീജ രംഗത്ത് വന്നത്.

മുൻപ് ആദിത്യൻ ജയൻ അമ്പിളി ദേവി വിവാഹത്തിനുശേഷവും, ജീജയുടെ ചില പരാമർശങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു.

Advertisement