Home Entertainment Celebrities

പിന്നാലെ നടക്കുന്ന എല്ലാവരോടും കേറി യെസ് പറയാനാവില്ല, കട്ടതേപ്പ് കിട്ടിയിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

75

അൽഫോൺസ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ പനങ്കുല പോലെ കിടക്കുന്ന ചുരുണ്ട മുടിയുമായി മലയാള സിനിമയിൽ അരങ്ങേറി തെലുങ്ക് സിനിമാ ലോകത്തേക്ക് ചേക്കേറിയ താരമാണ് മലയാളിയായ നടി അനുപമ പരമേശ്വരൻ. പ്രേമത്തിൽ നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമയുടെ അരങ്ങേറ്റം.

എന്നാൽ താൻ സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായാണെന്ന് അനുപമ പറയുന്നു. കുറെപ്പേർ സിനിമയിൽ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലർക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്.

Advertisements

പ്രതീക്ഷിക്കാതെ ജീവിതത്തിലൊരു മിറാക്കിൾ ഉണ്ടായെന്ന് നേരത്തെ ഗൃഹലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ അനുപമ വ്യക്തമാക്കുന്നു. എന്റെ ജീവിതത്തെ മാറ്റിത്തീർത്തത് അൽഫോൺസ് പിത്രനാണ്. ഒരുപാട് പെൺകുട്ടികൾക്കിടയിൽ നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി.

ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു. അതേ സമയം പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട്. അതിങ്ങനെ:

പ്രേമത്തിലെ മേരി ജോർജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേർ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയിൽ നമ്മൾ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാൺകുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്ന് അനുപമ പറയുന്നു.

Advertisement