Home Entertainment Celebrities

സയേഷ ഗർഭിണി, ആര്യ സയേഷ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നു, സന്തോഷത്തിൽ താരദമ്പതികൾ

81

പകുതി മലയാളി കൂടിയായ തമിഴ് യുവ സുപ്പർതാരം ആര്യ ദക്ഷിണേന്ത്യൻ യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ്. മലയാളക്കരയിലും താരത്തിന് ആരാധകർ കുറവല്ല. താരത്തിളക്കത്തിൽ നിൽക്കുമ്പോളായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നത്.

തെന്നിന്ത്യൻ യുവ നടി സയേഷയെയായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു. പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളായ് ഇരുവരും മാറി .

Advertisements

ഇക്കഴിഞ്ഞ മാർച്ച് പത്തിന് ഇരുവരും ആദ്യ വിവാഹ വാർഷികവും ആഘോഷിച്ചു. ഇപ്പോഴിതാ താരദമ്ബതികളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാൻ പോവുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കുകയാണ്.

നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് സയേഷ ഗർഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സയേഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകൾ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്.

കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരിക്കുകയാണ്. താരദമ്പികളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് മുകളിലായതോടെയാണ് വീണ്ടും ഇതേ വാർത്തകൾ വന്നത്. എന്നാൽ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

നേരത്തെ നടി സാമന്തയുടെ പേരിൽ സമാനമായ ആരോപണങ്ങൾ വന്നെങ്കിലും അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് നടി തന്നെ എത്തിയിരുന്നു. വൈകാതെ പ്രതികരണവുമായി താരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്യയുടെ വിവാഹവും പ്രണയവുമൊക്കെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തനിക്കൊരു വധുവിനെ കണ്ടെത്തണമെന്ന ആവശ്യ പ്രകാരം ആര്യ നടത്തിയ എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയായിരുന്നു ഇതിനെല്ലാം കാരണം.

മത്സരത്തിൽ പങ്കെടുത്ത ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആര്യയ്ക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. എന്നാൽ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ താൻ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാൻ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2019 മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ബോളിവുഡിൽ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Advertisement