Home Entertainment Celebrities

ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകളെ എല്ലാവരും അനുഗ്രഹിക്കണം: മകളുടെ ചോറൂണിന് ആരാധകരുടെ അനുഗ്രഹം തേടി നടി ദിവ്യ ഉണ്ണി

245

ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്നു മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ സജീവമാണ്.

അഭിനയത്തേക്കാളേറെ നൃത്തത്തിനാണ് താരം ഇപ്പോൾ പ്രാധാന്യം നൽകിയിരിക്കുന്നത്. വീട്ടുവിശേഷങ്ങളടക്കം എല്ലാക്കാര്യങ്ങളും താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ മകൾ ഐശ്വര്യയുടെ ചോറൂൺ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി.

Advertisements

കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ഐശ്വര്യയുടെ ചോറൂൺ, ഞങ്ങളുടെ മകൾ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകൾക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടായിരിക്കണം’ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്.

ദിവ്യ ഉണ്ണി മകളെ മടിയിൽ വച്ചിരിക്കുമ്പോൾ ഭർത്താവ് അരുണാണ് ചോറ് കൊടുക്കുന്നത്. ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ എല്ലാവിധ പ്രാർഥനകളും ഉണ്ടാവുമെന്ന്’ നടി ഭാമ കുറിച്ചു.

വളരെയധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്.

കൊവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ വീട്ടിൽ നിന്ന് തന്നെയായിരുന്നു ചോറൂണ്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ.

Advertisement