Home Entertainment Celebrities

പേരിന്റെയറ്റത്ത് ഇനി നായർ വേണ്ട, വാനമ്പാടിയിലെ പത്മിനി സുചിത്ര നായർ പേര് മാറ്റി

374

സ്വകാര്യ ചാനലായ ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലെ പത്മിനിയെ അവതരിപ്പിച്ച് പേരെടുത്ത സീരിയൽ താരമാണ് സുചിത്ര നായർ. അതേ സമയം പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.

കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് സുചിത്രയുടെ ഇൻസ്റ്റാഗ്രാമിലെ പേര് മാറ്റത്തെക്കുറിച്ചാണ്.

Advertisements

ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് പേരിനൊപ്പം ഉണ്ടായിരുന്ന നായർ എടുത്ത് മാറ്റി. ഇപ്പോൾ സുചിത്ര ചന്തു എന്നാണ് താരത്തിന്റെ ഐഡി അറിയപ്പെടുന്നത്. അൻപതിനായിരത്തിന് മുകളിൽ ആണ് ഇപ്പോൾ താരത്തിന്റെ ഫോളോവേഴ്‌സ്.

അതേ സമയം സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.

പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

Advertisement