Home Entertainment Celebrities

പ്രണയം ചാക്കോച്ചനോട് തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു, പക്ഷേ സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല; വെളിപ്പെടുത്തലുമായി ശാലിനി

58985

ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് സൂപ്പർ നായികയായി മാറിയ നടിയാണ് ശാലിനി. മാമാട്ടിക്കുട്ടിയായി മലയാളത്തിലെത്തിയ ശാലിനി അന്നത്തെ സൂപ്പർതാരങ്ങളുടെ എല്ലാം മകളായി അഭിനയിച്ചിരുന്നു. പിന്നീട് ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ നായകയായി എത്തിയ ശാലിനി തമിഴകത്തും സൂപ്പർനായികയായി മാറി.

അനിയത്തി പ്രാവ് ഇറങ്ങിയതിന് ശേഷം മലയാള സിനിമയിൽ മികച്ച താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. കുഞ്ചാക്കോ ബോബനും ശാലിനിയും അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നത്.

Advertisements

ഇരുവരും ഈ സിനിമ ഹിറ്റായതോടെ വിവാഹിതനാകും എന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നായി കാണാൻ പലരും ആഗ്രഹിച്ചിരുന്നതായി വാർത്തകൾ ഏറെ വന്നിരുന്നു എങ്കിലും സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് ശാലിനി തുറന്ന് പറയുന്നത്.

സിനിമയിൽ അല്ലാതെ ഒരിക്കൽ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി വ്യക്തമാക്കുകയും ചെയ്തു. അതേ സമയം തന്റെ ഒരു കൂട്ടുകാരികൾക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും അതിലൊരാൾ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും ശാലിനി ഇപ്പോൾ തുറന്ന് പറയുകയാണ്.

പക്ഷെ താൻ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും നടി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ പോയത്. അനിയത്തി പ്രാവ് സിനിമയ്ക്ക് പിന്നാലെ നിരവധി സിനിമകളിൽ താനും ചാക്കോച്ചനും ഒന്നിച്ചു അഭിനയിക്കാനും സാധിച്ചിരുന്നു.

എന്നാൽ നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു അതിനാൽ പലരും അന്ന് ചോദിച്ചിരുന്നത്. ഈ ചോദ്യം ചോദിച്ചതായി ചാക്കോച്ചനും തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ശാലിനി തുറന്ന് പറയുന്നു.

Advertisement