Home Entertainment Celebrities

ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം, വിവാഹം കഴിക്കാനുള്ള തീരുമാനം ഞാനായിട്ടെടുത്തതാണ്: വെളിപ്പെടുത്തലുമായി പാരിസ് ലക്ഷ്മി

135

പ്രശസ്ത നർത്തകിയും നടിയുമായ പാരിസ് ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ കലാകാരിയാണ്. തെക്കൻ ഫ്രാൻസിലാണ് ജനിച്ചതെങ്കിലും ലക്ഷ്മിക്കും ലക്ഷ്മിയുടെ മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നു എല്ലാം.

പ്രമുഖ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്. ഇപ്പോളിതാ ഇന്ത്യയിൽ എത്തിയതിനെകുറിച്ചും സുനിലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് പാരിസ് ലക്ഷ്മി.

Advertisements

വർഷങ്ങളായിട്ടുള്ള സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു.

ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നു. അപ്പോൾ പേരൻസിനൊപ്പം തിരികെ പാരിസിൽ പോയി. ഞാൻ വളരെ യങ് ആയത് കൊണ്ട് അവർക്കും എന്റെ തീരുമാനത്തിൽ അത്ര ഉറപ്പ് തോന്നിയില്ല.

എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാൻ തോന്നിയില്ല.

പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

Advertisement