മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും ഒക്കെ യുവ സൂപ്പർതാരങ്ങൾക്ക് ഒപ്പം കീർത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖറിന്റെ നായികയായി കീർത്തി അഭിനയിച്ച് തെലുങ്ക് ചിത്രം മഹാനടി സൂപ്പർ വിജയമയാിരുന്നു.
ഇപ്പോഴിതാ തമിഴകത്തിന്റെ ഉലക നായകൻ കമൽഹാസന് കീർത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഗൗതം മേനോൻ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കീർത്തി എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഗൗതം മേനോൻ കീർത്തിയോട് കഥ പറഞ്ഞതായും താരം സമ്മതിച്ചതായുമുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിയ്ക്കുന്നത്. കമൽ ഈ ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വേട്ടയാട് വിളയാടിന്റെ സീക്വൽ ഒരുക്കാനായി കമൽഹാസൻ താൽപര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോൻ നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നതായും വാർത്തകളുണ്ട്. ഇത്തരത്തിൽ ഈഷാരി ഗണേഷിന്റെ വെൽസ് ഇന്റർനാഷണലിനായി രണ്ട് സിനിമകളാണ് ഗൗതം മേനോൻ ഒരുക്കുന്നത്.
ഒന്ന് സൂര്യ നായകനാകുന്ന ചിത്രവും മറ്റേത് കമൽഹസൻ ചിത്രവും. കമൽഹാസന്റെ കരിയറിലെ ഹിറ്റ് ചിത്രമായിരുന്നു വേട്ടയാട് വിളയാട്. കമൽ പൊലീസ് വേഷത്തിലെത്തിയ സിനിമയിൽ ജ്യോതികയും കമാലിനി മുഖർജിയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

സ്‌റ്റൈൽ മന്നൻ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ആണ് കീർത്തി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. നയൻതാര നായികയാകുന്ന ചിത്രത്തിൽ മീന, ഖുശ്ബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മുൻകാല മലയാള നായിക മേനകയുടേയും നിൽമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി. താരരാജാവ് മോഹൻലാൽ നായകനായി ഗീതാഞ്ജലി എന്ന പ്രിയദർശൻ സിനിമയിലൂടെയാണ് കൂർത്തി മലയാള സിനമയിലേക്കെത്തിയത്.
            








