മഞ്ജു വാര്യരുടെ സ്ഥാനം കാവ്യ മാധവനേക്കാൾ എന്തുകൊണ്ടും ഒരുപടി മുകളിലാണ്; കാര്യകാരണ സഹിതം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

1588

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ നിൽക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളിൽ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളിൽ എത്തുന്നത്.

ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക വേഷത്തിൽ എത്തിയ മഞ്ജു വാര്യർ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് വിവാഹ മോചനത്തിൽ അവസാനിച്ചു.

Advertisements

അതേ സമയം വിവാഹം ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജു വാര്യർ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചു വരവ് നടത്തി. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട താരം മലയാളത്തിന്റെ ലേഡി സൂപ്പർസാറ്റാർ എന്നാണ് അറിയപ്പെടുന്നത്.

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

ലാൽജോസ് ഒരുക്കിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യാമാധവൻ ദിലീപിന്റെ നായികയായി എത്തുന്നത്. മഞ്ജുവുമായുള്ള വിവാഹം വേർപെടുത്തിയ ദിലീപ് കാലങ്ങൾക്ക് ശേഷം കാവ്യാമാധവനെ ജീവിത സഖിയാക്കി.

അടുത്തിടെ ഇരുവരെയും കുറിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. മുൻപും ഇത്തരം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് വിവാദങ്ങളിൽ ഭാഗ്യലക്ഷ്മി അകപ്പെട്ടിട്ടുണ്ട്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ കാവ്യയോട് ഡബ്ബ് ചെയ്യാൻ താൻ ആവിശ്യപെട്ടെന്നും എന്നാൽ കാവ്യക്ക് അതിന് കഴിയാതെ മാറി നിന്നെന്നുമാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. എന്നാൽ മഞ്ജു വാര്യർ തൂവൽ കൊട്ടാരം എന്ന ചിത്രത്തിനായി സ്വന്തമായി ഡബ്ബ് ചെയ്തെന്നും അത് ക്ലിക്കായതോടെ പിന്നീട് സ്വയം ചെയ്യണമെന്ന് വാശി പിടിച്ചെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

അതാണ് നടിയെന്ന നിലയിൽ മഞ്ജുവിന്റെ പൂർണതയെന്നും എന്നാൽ കാവ്യ മഞ്ജുവിനെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഒരു പടി താഴെ ആണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

Advertisement