മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

167

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലൂം ശ്രദ്ധേയയായി മാറിയ താരസുന്ദരിയാണ് പൂജ ഹെഗ്‌ഡെ. തെലുങ്കിലും ഹിന്ദിയിലും ഒരുപോലെ തിളങ്ങുകയായിരുന്നു ഒരു മോഡൽ കൂടിയായ പൂജ . പൂജയെ സംബന്ധിച്ചുള്ള നിരവധി വാർത്തകൾ വരുന്നത് കൊണ്ടും നിരന്തരം താരപദവിയിൽ നിൽക്കുന്നതുമൊക്കെ ശ്രദ്ധേയമാണ്.

എന്നാൽ ഇപ്പോൾ പൂജയ്ക്ക് കാര്യമായ സിനിമകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഉയർന്ന താരമൂല്യമുള്ള നടിമാർക്ക് സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾ പോലും നോക്കി നടത്താൻ സമയമില്ല. എന്നാൽ ഇവിടെ പൂജയുടെ കാര്യം വേറിട്ട് നിൽക്കുകയാണ്. രാധേ ശ്യാം എന്ന സിനിമയാണ് പൂജയുടെ വരാനിരിക്കുന്ന അടുത്ത റിലീസ്.

Advertisements

ജനുവരി 14 ന് ഇത് സ്‌ക്രീനുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാം തരംഗം കാരണം ഇത് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂജയുടെ മറ്റൊരു ചിത്രമായ ആചാര്യ ഏപ്രിൽ 1 ന് റിലീസ് ചെയ്യും. അവളുടെ തമിഴ് ചിത്രം ബീസ്റ്റ് ഏപ്രിൽ 14 ന് റിലീസ് ചെയ്യും.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

ഈ ചിത്രങ്ങൾ കൂടാതെ, ഹിന്ദിയിലും നായികയായി അഭിനയിക്കുന്ന സർക്കസ് എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്. അങ്ങനെ നാലോളം ചിത്രങ്ങളാണ് പൂജ ഹെഡ്ഹെയുടേതായി വരാനിരിക്കുന്നത്. ഈ ചിത്രങ്ങളിലെല്ലാം പൂജ തന്റെ വർക്കുകൾ പൂർത്തിയാക്കുകയും ചെയ്തു.

ആ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്നല്ലാതെ പൂജയ്ക്ക് മറ്റൊരു പ്രോജ്കടും നിലവിൽ ചെയ്യാനില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നടിയുടെ അടുത്ത സിനിമ ഒരു പക്ഷേ എസ്എസ്എംബി 28 ആയിരിക്കും. എന്നാൽ ഇത് പുറത്തിറങ്ങാൻ സമയമെടുത്തേക്കും.

അതിനിടെ പൂജ വൻ പ്രതിഫലം വാങ്ങുന്നതായിട്ടും റിപ്പോർട്ടുകൾ കേൾക്കുന്നുണ്ട്. അഭിനയിക്കുന്ന ഓരോ ചിത്രത്തിനും 3 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. അതുകൊണ്ടായിരിക്കും നിർമാതാക്കൾ പൂജയെ അടുത്ത സിനിമയുമായി സമീപിക്കാത്തത് എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

നിലവിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമകൾ റിലീസിനെത്തിയതിന് ശേഷമേ ബാക്കി പറയാൻ സാധിക്കുകയുള്ളു. ആ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനങ്ങളെ അടിസ്ഥാനമാക്കി പൂജയ്ക്ക് വലിയ ഓഫറുകൾ ലഭിച്ചേക്കാം. രാധേ ശ്യാം, ആചാര്യ എന്നീ സിനിമകൾ ബോക്സോഫീസിൽ വൻ വിജയം നേടുകയാണെങ്കിൽ പൂജയെ തേടി നിരവധി അവസരങ്ങൾ വന്നേക്കും. അതുവരെ ആരാധകരും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

Also Read
നടി നിത്യ ദാസ് മൂന്നാമതും ഗർഭിണി; സോഷ്യൽ മീഡിയയിൽ വൈറലായി നിറവയറുമായി നിൽക്കുന്ന നടിയുടെ ചിത്രം

Advertisement