നടി നിത്യ ദാസ് മൂന്നാമതും ഗർഭിണി; സോഷ്യൽ മീഡിയയിൽ വൈറലായി നിറവയറുമായി നിൽക്കുന്ന നടിയുടെ ചിത്രം

719

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ ദാസ്. ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലേയ്ക്ക് എത്തിയ നടി നിത്യ ദാസിനെ അന്നും ഇന്നും എന്നും ഓർക്കുന്നത് ദിലീപ് നായകനായ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രത്തിലൂടെയാണ്.

ഈയൊരു കഥാപാത്രം അത്രത്തോളം മലയാളി പ്രേക്ഷകർക്കിടയിലേയ്ക്ക് ആഴത്തിൽ ഇറങ്ങിയ ഒന്നാണ്. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലുമൊക്കെ സജീവമായിരുന്ന നടി വിവാഹത്തോടെയാണ് അഭിനയ ലോകത്ത് നിന്നും വിട്ട് നിന്നത്.

Advertisements

ഇപ്പോൾ രണ്ട് മക്കളും ഭർത്താവും ഉൾപ്പെടുന്ന ലോകത്ത് സന്തോഷത്തോടെ ആസ്വദിച്ചു ജീവിക്കുകയാണ് താരം. മൂത്ത മകൾ നൈനയുടെ കൂടെ കിടിലൻ ഡാൻസ് വീഡിയോസുമായി പലപ്പോഴും നിത്യ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. മകൾക്കൊപ്പം പ്രായം തോന്നിക്കാതെയുള്ള നടിയുടെ ലുക്കും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അടുത്തിടെ സ്റ്റാർ മാജിക് വേദിയിലും നടിയും മകളും എത്തിയിരുന്നു. എന്നാലിപ്പോൽ നടി മൂന്നാമതും ഗർഭിണിയായോ എന്ന സംശയവുമായി ആരാധകർ എത്തിയിരിക്കുകയാണ്. അതിന് കാരണമായതാകട്ടെ ഒരു വീഡിയോയും. ഒരു കാറിൽ നിന്നും ഇറങ്ങി നടിയുടെ ചുറ്റും ചിലർ കുട ചൂടി നിൽക്കുന്നതും അവരോട് തമാശ പറയുന്നതുമാണ് വീഡിയോയിലുള്ളത്.

Also Read
മഞ്ജു വാര്യരുമായുള്ള സംഭാഷണങ്ങൾ ഉണ്ട്, തന്റെ പഴയ ഫോൺ തരാൻ കഴിയില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ

രസകരമായ കാര്യം നിത്യ ദാസ് നിറവയറുമായി നിൽക്കുന്നു എന്നതാണ്. വെള്ള നിറമുള്ള വസ്ത്രവും ഒരു ഓവർകോട്ടും ധരിച്ച് വയറ് താങ്ങി പിടിച്ചാണ് നടിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതാണ് താരം മൂന്നാമതും ഗർഭം ധരിച്ചോ എന്ന ചോദ്യവും ഉരുന്നത്. മകളുടെ ഡാൻസ് കളിച്ച് നടക്കുമ്പോൾ ഗർഭിണിയാണെന്ന് പറഞ്ഞില്ലല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങളും നിറഞ്ഞു കഴിഞ്ഞു.

ഒറ്റ നോട്ടത്തിൽ നടി പിന്നെയും ഗർഭിണിയായി എന്ന സംശയം ഉണർത്തുമെങ്കിലും സത്യം അങ്ങനെയല്ല. നിത്യ ദാസ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള കാഴ്ചയായിരുന്നിത്. മേക്കപ്പ് ആർട്ടിസ്റ്റ് പ്രദീപ് വിതുരയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ ലൊക്കേഷൻ ആണെന്നും തമാശ നിറഞ്ഞ നിമിഷമായിരുന്നു എന്നുമൊക്കെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. പള്ളിമണി എന്ന പേരിൽ നിർമ്മിക്കുന്ന സിനിമയാണിത്. മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ നിത്യ ദാസും ശ്വേത മേനോനും ആണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
കല്യാണും രേഷ്മയും തമ്മിൽ യഥാർഥത്തിൽ പ്രണയത്തിലാണോ? വെളിപ്പെടുത്തലുമായി താരങ്ങൾ

സിനിമയിൽ നിത്യ ഒരു ഗർഭിണിയുടെ റോളിൽ അഭിനയിക്കുന്നുണ്ട് എന്നാണ് ഈ വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അനിൽ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന സിനിമയാണിത് എന്ന പ്രത്യേകതയും ഉണ്ട്. 2007 ലാണ് നിത്യ ദാസ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. ആ വർഷം തന്നെ അരവിന്ദ് സിംഗുമായി വിവാഹിതയായി. പിന്നീട് കുടുംബ ജീവിതത്തിനാണ് നടി പ്രധാന്യം നൽകിയത്.

രണ്ട് മക്കളുമായതോട് കൂടി ആയതോടെ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വീണ്ടും മകളുടെ കൂടെ റീൽസ് എടുത്തും മറ്റുമാണ് നിത്യ ദാസ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പിന്നീട് നിരവധി ടെലിവിഷൻ പരമ്പരകളിലും നിത്യ അഭിനയിച്ച് തുടങ്ങി. തിങ്കൾകലമാൻ എന്ന സീരിയലിൽ അതിഥി വേഷത്തിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലും നടി അഭിനയിച്ചു.

Advertisement