അവിടെ വലിയ സീൻ തന്നെ ഉണ്ടായി, ഞാൻ പറയുന്നത് കേൾക്കാൻ പോലും അവർ തയ്യാറായില്ല, മുംബൈയിലെ ഹോട്ടലിൽ വെച്ച് തനിക്ക് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യർ

113

2019ൽ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ നടി കൂടിയായിരുന്നു പ്രിയ വാര്യർ.

എന്നാൽ പിന്നീട് നടി മലയാളത്തിലെ ഏറ്റവും കൂടുതൽ ട്രോളുകൾക്കും ഇരയായ നടി കൂടിയാണ് പ്രിയ. ഇപ്പോൾ നടി ബോളിവുഡിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഇപ്പോൾ മുംബൈയിലെ ഹോട്ടലിൽ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിനെതിരെയാണ് പ്രിയ വാര്യർ പരസ്യമായി രംഗത്തെത്തിയത്.

Advertisements

വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കൊണ്ട് ഹോട്ടലിന്റെ പുറത്തുപോകാൻ പറഞ്ഞുവെന്നും, രാത്രിയിൽ ആ തണുപ്പത്ത് പുറത്തിരിക്കേണ്ടി വന്നുവെന്നും പ്രിയ വാര്യർ പറഞ്ഞു. വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് പ്രിയ വാര്യയർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Also Read
നടി നിത്യ ദാസ് മൂന്നാമതും ഗർഭിണി; സോഷ്യൽ മീഡിയയിൽ വൈറലായി നിറവയറുമായി നിൽക്കുന്ന നടിയുടെ ചിത്രം

പ്രിയ വാര്യരുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

ഞാൻ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്.

എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ, ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.

ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവർ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്.

Also Read
കല്യാണും രേഷ്മയും തമ്മിൽ യഥാർഥത്തിൽ പ്രണയത്തിലാണോ? വെളിപ്പെടുത്തലുമായി താരങ്ങൾ

അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും അവർ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.

Advertisement