ഒള്ളത് പറയണോ, അതോ കള്ളം പറയണോ? ബ്രോ ഡാഡിയെകുറിച്ച് സീരിയൽ നടി അശ്വതി പറഞ്ഞത് കേട്ടോ

272

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പിറന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി കഴിഞ്ഞ ദിവസാണ് റിലീസ് ചെയ്യുന്നത്. ഒടിടി റിലീസായിട്ടെത്തിയ സിനിമയ്ക്ക് ആദ്യ ദിവസത്തെക്കാളും പോസിറ്റീവ് റിവ്യൂകൾ ആണ് ഓരോ ദിവസം കഴിയും തോറും വരുന്നത്.

തന്റെ ആദ്യ ചിത്രമായ ലൂസീഫറിലെ നായകനായിരുന്നു മലയാളത്തിന്റെ താരാരാജാവ് മോഹൻലാലിനെ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും പൃഥ്വിരാജ് നായകൻ ആക്കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ സീരിയൽ നടി അശ്വതി ബ്രോ ഡാഡി കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ബ്രോഡാഡിയെ കുറിച്ച് എഴുതിയിരിക്കുന്നത്.

Advertisements

ഒള്ളത് പറയണോ അതോ കള്ളം പറയണോ?ഇനിപ്പോ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും. ബ്രോ ഡാഡി.. ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ എന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ എയ് കാണുന്നത് വരെ ഞാൻ ഉറങ്ങുന്നേയില്ല എന്നുറച്ചു തന്നെ കാത്തിരുന്നു കണ്ടു.

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

തുടക്കത്തിൽ കാറ്റാടി സ്റ്റീൽസിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടാണ് പടം കൊണ്ടു പോകുന്നത്. ആ ചിരി ഇന്റർവെൽ വരെ മായാതെ ഉണ്ടായിരുന്നു. പക്ഷെ ഇന്റർവെല്ലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടു പോവുകയാണോ, തമാശകൾ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്മെന്റ് സീൻസ്.

എന്നാൽ റിച്ചായ കളർഫുൾ വിഷ്വൽസ്, സ്‌ക്രീനിലെ വമ്പൻ താരനിര, ചെറിയ വേഷങ്ങൾ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ തോന്നും. ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാൻസും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു.

അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാൻ പോകുമ്പോളുള്ള ആ കോമഡികൾ ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കൽ കുര്യൻ (ലാലു അലക്സ്) ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഇമോഷണൽ സീൻസ്.

അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച ഡോ. സാമൂവൽ മാത്യു എന്ന കഥാപാത്രവും. സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമഡികൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റർടെയിനർ. തിയേറ്ററിലെ വലിയ സ്‌ക്രീനിൽ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം.എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം അശ്വതിയുടെ പോസ്റ്റിന് താഴെ ബ്രോ ഡാഡിയെ കുറിച്ചുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. വർഷങ്ങൾക്ക് ശേഷം ഒരു നല്ല മോഹൻലാൽ സിനിമ. പൃഥ്വിരാജ്, ലാലു അലക്സ്, ജഗദീഷ്, കല്ല്യാണി, എല്ലാവരും മത്സരിച്ചഭിനയിച്ചു. ഒന്നും ബാക്കി വെക്കാതെ ഒട്ടും ബോറടിപ്പിക്കാതെ ത്രസിപ്പിക്കലും രോമാഞ്ചം കൊള്ളിക്കലുമില്ലാത്ത നല്ലൊരു സിനിമ.

Also Read
അവിടെ വലിയ സീൻ തന്നെ ഉണ്ടായി, ഞാൻ പറയുന്നത് കേൾക്കാൻ പോലും അവർ തയ്യാറായില്ല, മുംബൈയിലെ ഹോട്ടലിൽ വെച്ച് തനിക്ക് ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യർ

ഇത് മറ്റുള്ള എല്ലാരുടെയും റിവ്യു വായിച്ചിട്ട് അതിൽ നിന്ന് പ്രചോദനം കൊണ്ട് ഇട്ട റിവ്യു പോലെയുണ്ടല്ലോ. ഒരു സിനിമ ഇറങ്ങി എല്ലാവരും റിവ്യൂ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞ ശേഷം ചേച്ചി റിവ്യൂ ആയി വരും. ഇങ്ങനെ വൈകാൻ കാരണം ഒരു സിനിമ കണ്ട് ചേച്ചിക്ക് സ്വന്തമായി അഭിപ്രായങ്ങൾ പറയാൻ അറിയില്ല. അതുകൊണ്ട് മറ്റുള്ളവരുടെ റിവ്യൂ കണ്ടശേഷം ഇതുപോലെ പോസ്റ്റും പൊക്കി പിടിച്ചു വരും. എന്നൊക്കെയുള്ള വിമർശനങ്ങളും അശ്വതിയെ തേടി എത്തുന്നുണ്ട്.

Advertisement