Home Entertainment Celebrities

നീ ഞാൻ പ്രസവിച്ച പോലെ അധികം കുട്ടികളെ പ്രസവിക്കരുത്: അമ്മ തനിക്ക് നൽകിയ ഉപദേശം വെളിപ്പെടുത്തി അഹാന കൃഷ്ണകുമാർ

4870

ടെലിവിഷൻ രംഗത്തും ബീഗ്‌സ്‌ക്രീനീലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് കൃഷ്ണകുമാർ. അതേ പോലെ കൃഷ്ണകുമാറിന്റെ കുടുംബം മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബം കൂടിയാണ്. നാല് പെണ്മക്കളാണ് നടൻ കൃഷ്ണകുമാറിന് ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ ഇപ്പോൾ സിനിമയിൽ സജീവമായി കഴിഞ്ഞിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളുമായി അഹാന എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ അമ്മ തനിക്ക് നൽകിയ ഒരു ഉപദേശത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അഹാന കൃഷ്ണ.
ഒരുപാട് കുട്ടികൾ ഉണ്ടാവുന്നത് അമ്മ സിന്ധുവിന് ഇഷ്ടമല്ലായിരുന്നുവെന്നും അന്നും ഇന്നും ഒരുപാട് കുട്ടികൾ ഉണ്ടാവുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നാണ് അഹാന പറയുന്നത്.

Advertisements

അധികം കുട്ടികൾ വേണ്ട എന്ന ഉപദേശം തനിക്കും അമ്മ നൽകിയിട്ടുണ്ടെന്നും അഹാന ഇപ്പോൾ തുറന്ന് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

അഹാന കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോൾ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ല.

ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളർന്ന് പോവും. അപ്പോൾ അമ്മ എന്റെയടുത്ത് പറയും, ഞാൻ നിനക്കൊരു ഉപദേശം തരാം, ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട എന്ന്.
ഏറ്റവും ഇളയ സഹോദരിയായ ഹൻസിക ജനിച്ച സമയത്ത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ.

അമ്മയും അച്ഛനും എവിടെയെങ്കിലും പോവുമ്പോൾ കൈ കുഞ്ഞായ ഹൻസികയും എടുത്താണ് പോകുന്നത്. ഞങ്ങൾ മൂന്നിനെയും സ്‌കൂളിൽ പറഞ്ഞു വിടും. അപ്പോൾ അവർക്ക് ഒരു ചെറുപ്പക്കാരായ ദമ്പതികളുടെ ഇമേജാണ് ഉണ്ടാവുന്നത് എന്നും അഹാന പറയുന്നു.

Advertisement