Home Entertainment Celebrities

അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ മാറോട് ചേർത്ത് പിടിച്ചു, ചിത്രം പകർത്തി: വിവാഹ ശേഷം വിഷ്ണുവിന് ഒപ്പമുള്ള സുന്ദര നിമിഷങ്ങളെ കുറിച്ച് മീര അനിൽ

85

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയുടെ അവതാരകയായെത്തി പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ താരമാണ് മീര അനിൽ. കഴിഞ്ഞ മാസം ആയിരുന്നു മീരാ അനിലും വിഷ്ണുവും വിവാഹിതയായത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു മീരയുടേത്.

കോവിഡ് പ്രോട്ടോകോളുകൾ എല്ലാം പാലിച്ച് വളരെ ലളിതമായിട്ട് അമ്പലത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വളരെ കുറച്ച് ആഭരണങ്ങളും സെറ്റുസാരിയുമായിരുന്നു മീരയുടെ കല്യാണ വേഷം. തുളസിമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്.

Advertisements

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

അതേ സമയം വിവാഹ ശേഷമുള്ള യാത്രകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗ്രഹിച്ച യാത്രകൾ മുടങ്ങിയിരുന്നു. വിഷ്‌നുവിനോടൊപ്പമുള്ള ഓരോ യാത്രയും എനിക്ക് പ്രണയം നിറഞ്ഞതാണ്. യാത്രയ്ക്കിടയിലെ ഒരു മനോഹരമായ നിമിഷത്തെ കുറിച്ചും മീര പറഞ്ഞു.

വിവാഹത്തിന് ശേഷം ഞാനും വിഷ്ണുവും ഇല്ലിക്കൽകല്ലിൽ പോയിരുന്നു. വിഷ്ണുവിന്റെ വീടിനടുത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരമേ ഉള്ളൂ. മൂന്ന് മണിക്കാണ് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത് നാലര ആയപ്പോൾ ഇല്ലിക്കൽകല്ലിൽ എത്തി.

ഇഷ്ടപ്പെട്ടയാളുടെ കൈയും പിടിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റി സ്ഥലം വേറെ കാണില്ല. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ. അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ മാറോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം എടുത്തിരുന്നു.

വയനാട്ടിലെ ചെമ്പ്രാ പീക്ക്, മീശപ്പുലിമല, ഇടുക്കി ആർച്ച് ഡാം, കാൽവരിമൗണ്ട് എന്നീ സ്ഥലങ്ങളിലെ യാത്ര എന്റെ മരണം വരെ ഓർത്തിരിക്കും. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലങ്ങളാണ്.ഇനിയും വിഷ്ണുവിനോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യണമെന്നും മീര കൂട്ടിച്ചേർത്തു.

Advertisement