Home Entertainment

തന്നോട് കഥ പറയാൻ ഭയന്നു വിറച്ച് വന്ന സംവിധായകനോട് മമ്മൂട്ടി യെസ് മൂളി, പിന്നെ പിറന്നത് ബ്ലോക്ബ്ലസ്റ്റർ

90

ഹാസ്യരസത്തിൽ കഥ പറഞ്ഞ് നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയറാം, ജയസൂര്യ ഉൾപ്പടെയുള്ളവർക്കൊപ്പം ഷാഫി ഹിറ്റുകളൊരുക്കിയിട്ടുണ്ട്.

2007ൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ബ്ലോക്ബ്ലസ്റ്റർ ചിത്രമാണ് മായാവി. തമാശ നിറഞ്ഞ ഫാമിലി എന്റർടെയിനർ ആയിരുന്നു മായാവി. ഇപ്പോഴിതാ ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിനെ കുറിച്ചും കഥ പറയാൻ ചെന്നതിനെ കുറിച്ചും സംവിധായകൻ ഷാഫിയുടെ വെളിപ്പെടുത്തലുകൾ വൈറലാവുകയാണ്.

Advertisements

മമ്മൂട്ടിയെ കാണാൻ അന്ന് ഭയത്തോട് കൂടെയാണ് ഷാഫി ചെന്നത്. എന്തുകൊണ്ടാണ് കഥ പറയാൻ ഭയന്ന് ചെന്നതെന്നും ഷാഫി മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഷാഫിയുടെ വാക്കുകൾ ഇങ്ങനെ:

ആന്റോ ജോസഫ് ആണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് മായാവിയുടെ കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന്. മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോൾ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്, പ്രേക്ഷകർക്ക് മുന്നിൽ അയാളൊരു ഹീറോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മുന്നിൽ മഹിക്ക് ഒരു വിലയുമില്ല.

സലിം കുമാർ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചു നിർത്തുകയാണ്. മെഗാസ്റ്റാർ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേൾവിയിൽ തന്നെ അദ്ദേഹം സമ്മതം മൂളിയെന്നും ഷാഫി പറയുന്നു.

Advertisement