Home Entertainment

ദൃശ്യം 2 ഷൂട്ടിംഗ് അവസാനിക്കും വരെ ഒരേ ഹോട്ടലിൽ പുറം ലോകവുമായി ബന്ധപ്പെടാതെ മോഹൻലാലും മീനയും കഴിയേണ്ടി വരും: തയ്യാറെടുപ്പുകൾ ഇങ്ങനെ

53

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഭാഗ്യനായിക മീനയും ഹിറ്റ് സംവിധായകൻ ജിത്തു ജോസഫും കൂടി 2013ൽ ഒന്നിച്ചു ചേർന്നപ്പോൾ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം റീമേക്ക് ചെയ്യപെട്ട മറ്റു ഭാഷകളിലെല്ലാം വൻ വിജയമായിരുന്നു.

മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ച ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്.

Advertisements

അങ്ങനെ ആരാധകരെ ആവേശത്തിലാഴ്ത്തി ജീത്തു ജോസഫ് റാം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ചിത്രീകരണവും തുടങ്ങിയിരുന്നു. റാമിലെ മോഹൻലാലിൻ ലൂക്കും ഏറെ വൈറലായി. എന്നാൽ ഏഴ് വിദേശരാജ്യങ്ങളിലായി ചിത്രീകരിക്കേണ്ട റാം കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നിർത്തിവേക്കേണ്ടി വന്നു. അങ്ങനെ ലോക്ക്ഡൗൺ മൂലം സിനിമാ രംഗം നിശ്ചലമായപ്പോൾ ഇളവുകൾക്ക് അനുസരിച്ച് മറ്റൊരു ചിത്രം ജീത്തു ജോസഫ് ആലോചിച്ചു.

അത് ദൃശ്യത്തിന്റെ രണ്ടാം ഭാഗമായാലോ എന്നായിരുന്നു പിന്നീടത്തെ ചിന്ത. കേരളത്തിൽ മാത്രമായി ചിത്രീകരിക്കുന്ന രീതിയിൽ ജീത്തു ജോസഫ് തിരക്കഥ പൂർത്തിയാക്കുകയും മോഹൻലാൽ സമ്മതം മൂളുകയും ചെയ്തു.

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കോരള കൊറോണ വ്യാപനം കൂടിയത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വച്ചു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വീണ്ടും തിരുത്തി എഴുതി എന്നും ചില സീനുകളിൽ അതിൽ നിന്നും ഒഴിവാക്കി എന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു. ദൃശ്യം ടു വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്റ്റംബർ 14 ന് ഷൂട്ടിങ്ങിൽ ഉള്ള മോഹൻലാലും മീനയും അടങ്ങിയ എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്.

കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്.

ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മീനയും മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടലിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു. അങ്ങനെയെങ്കിൽ മോഹൻലാലും മീനയും അൻസിബയും അടക്കമുള്ള താരങ്ങൾ എല്ലാം ചിത്രീകരണം തീരുന്നത് വരെ ഒരേ ഹോട്ടൽ മുറിയിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വരും.

ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്. മീന മോഹൻലാൽ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ഈ കൊറോണ കാലത്തും ഇത്രയും ബുദ്ധിമുട്ടി ഇരുവരും ഒരുമിക്കുമ്പോൾ ഒരു വലിയ വിജയത്തിൽ കുറഞ്ഞു യാതൊന്നും പ്രതീക്ഷിക്കുന്നില്ല ആരാധകരും അണിയറ പ്രവർത്തകരും.

Advertisement