പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനയായ ഡയാന ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർതാരമായ നയൻതാരയാണ്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രീയ താരമായ നയൻതാര മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴകത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി എത്തിയ നയൻസ് പിന്നീട് മോഹൻലാലിന് ഒപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ മലയാള സിനിമകളിലൂടെ അഭനയിച്ച ശേഷം തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.
പിന്നീട് നിരവധി അവസരങ്ങളായിരുന്നു തമിഴകത്തുനിന്നും താരത്തിന് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുൻനിര നായികമാരിലൊരാളായി മാറുകയായിരുന്നു നയൻസ്. എന്നാൽ വലിയ ലേഡി സൂപ്പർതാരമായിട്ടും ഇടയ്ക്കിടെ മലയാളത്തിലും താരമെത്തിയിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി തസ്‌കരവീരൻ, രാപ്പകൽ, ഭാസ്‌കർ ദി റാസ്‌കൽ, പുതിയ നിയമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നയൻസ് ദിലീപിന്റെ നായികയായി ബോഡിഗാർഡിലും എത്തി. നിവിൻ പോളിയുടെ നായികയായി എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് നയൻസിന്റെ അവസാനം ഇറങ്ങിയ മലയാള സിനിമ.
അതേ പോലെ സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിൽ തന്റേതായ നിലപാടും സ്വീകരിച്ചിരുന്നു നയൻതാര. അഭിനയിച്ച് കഴിഞ്ഞാൽ ആ സിനിമയിൽ നിന്നും അടുത്ത ലൊക്കേഷനിലേക്ക് എന്ന നിലപാടാണ് താരത്തിന്റേത്. പ്രമോഷണൽ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. അഭിനയിക്കുന്നതോടെ തന്റെ ജോലി തീർന്നുവെന്നും സിനിമ തന്നെ പ്രേക്ഷകരുമായി സംവദിച്ചോളുമെന്നായിരുന്നു താരം പറഞ്ഞത്.
സിനിമയുടെ പ്രമോഷനുള്ള പണം കുറച്ച് മാത്രമേ പ്രതിഫലം വാങ്ങാവൂയെന്നായിരുന്നു നിർമ്മാതാക്കളും സംവിധായകരും താരത്തോട് പറഞ്ഞിരുന്നത്. കൂടാതെ എക്കാലത്തും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാൾ കൂടിയാണ് നയൻതാര. നടനും നർത്തകനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവും പ്രണയതകർച്ചയും വലിയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അതേ സമയം താരത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രഭുദേവയുടെ ഭാര്യ റംലത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുന്നുവെന്നായിരുന്നു താര പത്നി ആരോപിച്ചത്. ഈ സംഭവത്തിന് ശേഷമായാണ് ഇരുവരും പിരിഞ്ഞത്.
എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ താരജോഡികൾ ഒരുമിച്ച് സിനിമ ചെയ്യുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രഭുദേവയ്ക്കൊപ്പം പ്രവർത്തിക്കാൻ നയൻതാര സമ്മതിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിർമ്മിക്കുന്നത് ഇസാരി ഗണേഷാണ്. വിശാലിനേയും കാർത്തിയേയും നായകൻമാരാക്കി വർഷങ്ങൾക്ക് മുൻപ് തുടങ്ങിവെച്ച ചിത്രം പൂർത്തീകരിക്കാനായാണ് നിർമ്മാതാവ് പ്രഭുദേവയെ സമീപിച്ചത്.
നടികർ സംഘത്തിന്റെ തിരക്കുകളിലായതോടെ വിശാൽ ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
ഗണേഷും പ്രഭുദേവയും ചേർന്ന് സിനിമ പുനരാവിഷ്‌ക്കരിക്കുമ്പോൾ കാർത്തിയും നയൻതാരയും ഇവർക്കൊപ്പമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിശാലിന്റെ പകരക്കാനായി മറ്റൊരു താരമെത്തിയേക്കും. ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് നയൻസിനെന്നും അതിനാലാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന റിപ്പോർട്ടുകളും കോടമ്പാക്കത്ത് നിന്നും വരുന്നുണ്ട്.