Home Entertainment Celebrities

അങ്ങനെ ചെയ്തിട്ടും ഗുണമുണ്ടായില്ല, ഓവിയയെ തേച്ച് ആരവ് വേറെ വിവാഹം കഴിക്കുന്നു, വധു പുതിയ താര സുന്ദരി

42

ബിഗ് ബോസ് തമിഴ് പതിപ്പിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിലൂടെ വിവാദത്തിൽ നിറഞ്ഞ താരങ്ങളാണ് നട ഓവിയയും നടൻ ആരവും. തമിഴ് ബിഗ് ബോസിലെ ഈ വിവാദ പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു.

ബിഗ് ബോസിലായിരിക്കവേ നടി ഓവിയ ആരവുമായി ഇഷ്ടത്തിലാവുകയും ഒവിയയുടെ ഇഷ്ടത്തെ ആരവ് അംഗീകരിക്കാത്തതോടെ താരം ജീവൻ ഒടുക്കാൻ ശ്രമിച്ചതുമെല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ ആരവ് വിവാഹിതനാവാൻ പോവുകയാണെന്നു റിപ്പോർട്ട്.

Advertisements

ആരവിന്റെ പെൺസുഹൃത്ത് റാഹി ആണ് വധുവെന്നാണ് സൂചന. ഇരുവരും സെപ്റ്റംബർ ആറിന് വിവാഹിതരാവുമെന്നും ഔഗ്യോഗികമല്ലാത്ത റിപ്പോർട്ടുകളിൽ പറയുന്നു. അതേ സമയം ഇടക്കാലത്ത് ഓവിയയെ ആരവ് വിവാഹം കഴിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ അദ്ദേഹം തന്റെ വെറും സുഹൃത്ത് മാത്രമാണെന്നും വിവാഹത്തിൽ തനിക്ക് ഒരു വിശ്വാസവുമില്ലെന്നുമായിരുന്നു ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഓവിയ പറഞ്ഞത്. ഗൗതം മേനോന്റെ വരാനിരിക്കുന്ന ജോഷ്വ ഇമൈ പോൽ കാക്ക എന്ന സിനിമയിലെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റാഹി.

നടൻ വരുണിന്റെ നായികയായിട്ടാണ് റാഹി അഭിനയിക്കുന്നത്. എന്നാൽ ഇനിയും ഇരുവരും തമ്മിലുള്ള വിവാഹക്കാര്യം പുറത്ത് വിട്ടിട്ടില്ല. രാജ ഭീമ എന്ന ചിത്രമാണ് ആരവിന്റെ പുതിയ കരാർ. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഓവിയയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട്.

Advertisement