Home Entertainment Celebrities

ഭർത്താവിന്റെ പുറത്തു കയറി ഇരിക്കുന്ന ചിത്രം പുറത്തുവിട്ട് നടി നമിത; അമ്പരന്ന് ആരാധകർ

355

മലയാളി പ്രേക്ഷകർക്ക് അടക്കം ഇഷ്ടമുള്ള പ്രിയ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി നമിത. ഐറ്റം ഡാൻസിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഇഷ്ടം നമിത സ്വന്തമാക്കിയത്. അൽപം തടിച്ചുരുണ്ട ശരീരവുമായി ഡാൻസ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളിൽ നമിത എത്തിയിരുന്നു.

അവയെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ പുലിമുരുകനിലും മികച്ച ഒരു വേഷം നമിത ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം.

Advertisements

സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെയ്ക്കുയും പഴയകാല അനുഭവങ്ങൾ തുറന്നു പറയുകയും ഒക്കെ ചെയ്യാറുണ്ട്. ഇപ്പോൾ ഇ താനമിത തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നിലത്ത് കിടക്കുന്ന ഭർത്താവിന്റെ മുകളിൽ കയറി ഇരുന്ന് ചിരിക്കുന്നതും ഭർത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോൾഡറിൽ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു നമിത പങ്കുവെച്ചിരുന്നത്. തങ്ങളുടെ സന്തോഷ ദിവസത്തിന്റെ പ്രത്യേകയും അതിനൊപ്പം കൂടി നടി സൂചിപ്പിച്ചിരുന്നു. ഭർത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വർഷം പൂർത്തിയാവും.

ഈ സമയങ്ങൾ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വർഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്സ് എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. ആരാധകർ കമന്റിലൂടെ എല്ലാ കാലത്തും നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് പറയുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ തിരുപതിയിൽ വച്ച് 2017 നവംബറിലായിരുന്നു നമിത വിവാഹം കഴിക്കുന്നത്.

ഇപ്പോൾ ഭർത്താവിനൊപ്പം വിവാഹത്തോടെ സിനിമയിൽ നിന്നും താൽകാലിക ഇടവേള എടുത്ത് മാറി നിന്ന നമിത സന്തോഷത്തോടെ കഴിയുകയാണ്. ഇടക്കിടെ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും സ്നേഹം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നതും പതിവായിരുന്നു. വിവാഹത്തിന് പിന്നാലെ ശരീരഭാരം കുറച്ച് വലിയൊരു മേക്കോവർ നടത്തി കൊണ്ട് നമിത ഏവരെയും ഞെട്ടിച്ചിരുന്നു.

ശരീര ഭാരത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിരുന്ന നമിത തുടർന്ന് എല്ലാവരുടെയും കരഘോഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. നടിയുടെ ഈ മേക്കോവറിന് പിന്നിൽ കഠിനമായ വർക്കൗട്ടും യോഗയുമായിരുന്നു. പൊട്ട് എന്ന സിനിമയിലൂടെയാണ് സിനിമയിൽ നിന്നുള്ള രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നമിത തിരികെ സിനിമയിലെത്തിയിരുന്നു.

Advertisement