Home Entertainment Celebrities

ടിക് ടോക്കിൽ ശൈലജ ടീച്ചറായും മഞ്ജു വാര്യരായും പൊളിച്ചടുക്കിയ മിടുക്കി; കസ്തൂരിമാനിലെ കാവ്യയുടേയും ജീവയുടേയും മകളായി എത്തുന്ന കുറുമ്പി ബേബി പൂജയുടെ വിശേഷങ്ങൾ

70

ഏഷ്യാനെറ്റ് ചാനൽ മിനിസ്‌ക്രീൻ ആരാധകർക്കായ് സമ്മാനിച്ചിട്ടുളളത് നിരവധി ഹിറ്റ് സീരിയലുകളാണ്. അക്കൂട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒരു പരമ്പരയാണ് കസ്തൂരിമാൻ. മൂന്ന് പെൺകുട്ടികളുട കഥ പറഞ്ഞ് തുടങ്ങിയ സീരിയൽ ഇപ്പോൾ കാവ്യയുടെയും ജീവയുടേയും ഇരട്ടക്കുട്ടികളുടെ കഥയിലാണ് എത്തി നിൽക്കുന്നത്.

അതേ സമയം ഇടയ്ക്ക് വച്ച് പരമ്പര കുറച്ച് പിന്നോട്ട് പോയി എങ്കിലും പിന്നീട് ട്വിസ്റ്റുകൾ നിറച്ച് സീരിയൽ മുന്നേറുകയായിരുന്നു. കൊറോണ വ്യാപനം തയാൻ പ്രഖ്യാപിച്ച ലോക്ഡൗണിനു ശേഷം ഇപ്പോൾ സീരിയൽ വീണ്ടും ആരംഭിച്ചിരുന്നു.

Advertisements

എന്നാൽ മാറി വരുന്ന കഥാഗതികൾ കൊണ്ട് പരമ്പര റേറ്റിങ്ങിൽ വളരെ താഴേക്ക് പോയിരുന്നു. തുടർന്ന് സീരിയലിന്റെ സമയം മാറ്റുകയും ചെയ്തിരുന്നു. ഇരട്ട കൺമണികളുടെ വരവോടെ സീരിയൽ മുന്നേറുമെന്നാണ് ആരാധകരും പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടെ ട്രിപ്പിൾ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീണ്ടും സീരിയൽ താത്കാലികമായി നിർത്തി വച്ചിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് സീരിയൽ രണ്ടാം ഭാഗം ആരംഭിച്ചത്. കസ്തൂരിമാൻ ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഇരട്ടക്കുഞ്ഞുങ്ങളുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. എട്ടു വയസ്സുകാരിയായ പൂജ മേനോൻ ആണ് സീരിയലിൽ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിയ, ദിയ എന്നീ ഇരട്ട വേഷങ്ങളിലാണ് പൂജ എത്തുന്നത്.

കാവ്യയുടേയും ജീവയുടെയും മക്കളായ ഇരുവരും എന്നാൽ വ്യത്യസ്ത സ്വഭാവക്കാരാണ്. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ഒരാൾ തന്നെയാണെന്ന് പലപ്പോഴും കണ്ടിരിക്കുന്നവർക്ക് മനസ്സിലാകില്ല. കടവല്ലൂർ സ്വദേശികളായ ജയേഷ് മേനോൻ പൂർണിമ എന്നിവരുടെ മൂത്ത മകളാണ് പൂജ.

കുന്നംകുളം എക്‌സൽ പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മഞ്ജുവാര്യരുടെ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ചാണ് തുടക്കത്തിൽ തന്നെ പൂജ കയ്യടി നേടിയത്. പിന്നാലെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുത്തശ്ശി ശൈലജയാണ് ടിക്ടോക്കിൽ വിവിധ വീഡിയോകൾ ചെയ്യാൻ പൂജയ്ക്ക് പ്രചാേദനമായത്.

കുട്ടിയുടെ പ്രകടനങ്ങളെല്ലാം സ്മർട്ട് ഫോണിൽ പകർത്തിയതും മുത്തശ്ശി തന്നെ. ടിക്ടോക്കിലൂടെ നാട്ടിലും സ്‌കൂളിലുമൊക്കെ പൂജ താരമായി മാറുകയായിരുന്നു. ഏറ്റവുമധികം ലൈക്ക് കിട്ടിയത് മഞ്ജുവാര്യരുടെ ആറാം തമ്പുരാനിലെ പ്രകടനത്തെ ഒപ്പിയെടുത്ത ടിക്ടോക്കിനാണ്. എല്ലാവരും നല്ല അഭിപ്രായമാണ് ഉണ്ടായത്.

ടിക്ടോക്ക് ചെയ്ത് തുടങ്ങിയപ്പോൾ മുത്തശ്ശി പറഞ്ഞ് കൊടുത്തു ചെയ്യിച്ചു. പിന്നീട് മഞ്ജുവാര്യരുടേത് അസ്സലായി ചെയ്ത് കയ്യടി നേടിയതോടെ മഞ്ജുവിന്റെ കഥാപാത്രങ്ങളെയാണ് പിന്നീട് അധികവും ചെയ്തത്. വീഡിയോ വൈറലായതോടെ മഞ്ജുവാര്യരും അഭിനന്ദനമറിയിച്ച് പൂജയ്ക്ക് ശബ്ദ സന്ദേശം അയച്ചു.

Advertisement