Home Entertainment Celebrities

ആരാധകരെ അമ്പരപ്പിച്ച് കാജൽ അഗർവാളിന്റെ വിവാഹ വാർത്ത; തീയതി തീരുമാനിച്ചു, വരന്റെ ചിത്രവും പുറത്തുവിട്ടു, താരറാണിക്ക് ആശംസകളുമായി സിനിമാ ലോകം

54

തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് കാജൽ അഗർവാൾ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവവവുമാണ് താരം.

ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് തരാം ഇക്കാര്യം അറിയിച്ചത്. ബിസിനസുകാരൻ ആയ ഗൗതം കിച്ച്ലു ആണ് വരൻ. ഒക്ടോബർ 30 ന് മുംബൈയിൽ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തിൽ വിവബഹം നടക്കും.

Advertisements

ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമാണ് ഗൗതം. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും തരാം വെളിപ്പെടുത്തി. പ്രഖ്യാപനം വന്നയുടനെ അഭിനേതാക്കളായ ഫഹദ് ഫാസിലും ഹൻസികയും അഭിനന്ദനവുമായി എത്തി.

2004ൽ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഭിനയരംഗത്തേയ്ക്ക് എത്തിയത്. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്.സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു.

ഇന്ത്യൻ 2 എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ കാജൽ അഗർവാൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസൻ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവർ അഭിനയിക്കുന്നു. ഒക്ടോബർ 30ന് മുംബൈയിൽ വച്ചാണ് വിവാഹം. കാജൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്നതും.

കൂടാതെ കോവിഡ് കാലമായതിനാൽ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക എന്നും കാജൽ പറയുന്നു. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം എന്നും കാജൽ വ്യക്തമാക്കി.

Advertisement