Home Entertainment Celebrities

എന്റെ കല്യാണം ഒരു സംഭവമായിരിക്കണം, മതവും ജാതിയും ഒന്നും ഒരു പ്രശ്‌നമല്ല: വിവാഹിതയാകാൻ ഒരുങ്ങി രഞ്ജിനി ഹരിദാസ്

341

ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക്ക് റിയാലിറ്റി ഷോയിലൂടെ മലയാളുടെ പ്രിയപ്പെട്ട അവതാരകയും പീന്നീട് നടിയുമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തവും വേറിട്ട അവതരണവും കൊണ്ട് വളരെ പെട്ടന്ന് തന്നെ ജനഹൃദയങ്ങളിൽ കയറിക്കൂടാൻ രഞ്ജിനിക്ക് കഴിഞ്ഞു.

നിരവധി റിയാലിറ്റി ഷോകളും അവാർഡ് നിശകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയ രഞ്ജിനി ഐഡിയ സ്റ്റാർ സിംഗറിന്റെ അഞ്ച് സീസണുകളിലും അവതാരകായി എത്തിയിരുന്നു. അവതാരകയായി മാത്രമല്ല രഞ്ജിനി മലയാളികൾക്ക് സുപരിചിതയാകുന്നത്.

Advertisements

സിനിമകളിലും നായികയായി അഭിനയിച്ചിട്ടുള്ള രഞ്ജിനി മലയാളത്തിൽ ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥി കൂടിയായിരുന്നു. ഇപ്പോഴിതാ രഞ്ജിനിയുമായി ബന്ധപ്പെട്ട് പുതിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

താരത്തിന്റെ ഒരു പുതിയ വീഡിയോയിൽ രഞ്ജിനി തന്നെ വിവാഹിതയാകാൻ പോകുന്നുവെന്ന് പറയുന്ന കാര്യമാണ് വാർത്തകൾക്ക് ആക്കം കൂട്ടിയതെന്ന് വേണം പറയാൻ. ഒരു പെണ്ണുകാണലിൽ ഒരുങ്ങിവരുന്ന ഒരു പെണ്ണിനെ പോലെ സെറ്റ് സാരിയുമുടുത്ത് മുല്ല പൂവും ചൂടി രഞ്ജിനി ഫ്ളവേഴ്സ് ചാനലിന്റെ ഒരു പ്രോഗ്രാമിന്റെ പ്രൊമോയിൽ എത്തിയത്.

രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു എന്ന ക്യാപ്ഷനോടെയാണ് ഫ്ളവേഴ്സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാക്ക് ഡൗൺ സമയത്ത് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോഴാണ് ഒരു തോന്നൽ മനസ്സിൽ ഉണ്ടായത്.

രഞ്ജിനി ഹരിദാസിന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്ന് നിങ്ങൾ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവൾക്ക് വട്ടാണെന്ന് നിങ്ങൾക്ക് തോന്നിയില്ലേ? ചെറിയ വട്ട് തന്നെയാണ്. എന്നാലും അതങ്ങ് തീരുമാനിച്ചു.

രഞ്ജിനി ഹരിദാസ് വിവാഹിതയാകാൻ പോകുന്നു. എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. മതവും ജാതിയും ഒന്നും ഒരു പ്രശ്‌നമല്ല. എന്റെ എക്‌സ്പീരിൻസ് ഇല്ലായ്മ പരിഹരിക്കാൻ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാർ എന്റെ കൂടെയുണ്ട്. എന്റെ സ്വയംവരം കാണാൻ റെഡിയായിക്കോ എന്നാണ് രഞ്ജിനി പരിപാടിയുടെ പ്രോമോ വിഡിയോയിൽ പറയുന്നത്.

Advertisement