ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക, എന്നീ നിലകളിൽ പ്രശസ്തയായ മലയാളി താരമാണ് കവിതാ നായർ. 2002ൽ സൂര്യ ടിവിയിൽ സംപ്രേക്ഷേണം ചെയ്ത പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് താരം മിനിസ്‌ക്രീൻ രംഗത്തേക്ക് കടന്നുവരുന്നത്.
പൊൻപുലരിക്ക് ശേഷം നിരവധി ടെലിവിഷൻ ഷോകൾ ചെയ്തു.അതിനിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എ്നന സീരീയലിൽ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതോടെ അഭിനയരംഗത്ത് നിരവധി അവസരങ്ങൾ കവിതയെ തേടിയെത്തി.
പിന്നീട് മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന നിരവധി നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി കവിതാ നായർ. അവതാരിക, അഭിനയത്രി, എഴുത്തുകാരി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ഫോട്ടോ ഷൂട്ടുകൾ, യാത്ര വിവരണ ചിത്രങ്ങൾ എന്നിവ ഷെയർ ചെയ്യുന്നതിലൂടെ ആളുകളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റേതായ വ്യത്യസ്ത ശൈലിയിലുള്ള ഫോട്ടോകളിലൂടെ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയിരിക്കുകയാണ് കവിത നായർ. താരത്തിന്റെ പല ഫോട്ടോകളും ഇപ്പോൾ വൈറലാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് തിളങ്ങി നിൽക്കുകയാണ് താരം. നിരവധി കമന്റുകളും ലൈക്കുകളും കൊണ്ട് കവിതാ നായരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
2004ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് കവിതാ നായർ സിനിമാ അഭിനയരംഗത്തേക്ക് കടന്നുവന്നത്. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കൽപനകൾ, ഹണീ ബി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. വിവപിൻ നന്ദൻ ആണ് ഭർത്താവ്.