അങ്ങനെ ചെയ്താൽ മതി അപ്പോൾ ആരും അറിയില്ല എന്ന് പറഞ്ഞു തന്നത് കാവ്യ ചേച്ചിയാണ്: വെളിപ്പെടുത്തലുമായി നമിതാ പ്രമോദ്

9858

ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ ബാലതാരമായി സീരിയലിൽ അഭിനയിച്ചു തുടങ്ങി പീന്നീട് മലയാളത്തിന്റെ യുവ നായികായായി മാറിയ പ്രിയതാരമാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവായും, അമ്മേ ദേവി എന്ന സീരിയലിൽ ദേവിയായും നമിത അഭിനയിച്ചു.

തുടർന്ന് മാനസപുത്രി എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011 ൽ റിലീസായ ട്രാഫിക് ആയിരുന്നു നമിതയുടെ ആദ്യ സിനിമ. റഹ്മാന്റെയും ലനയുടെയും മകൾ റിയയായിട്ടായിരുന്നു നമിത ആ ചിത്രത്തിൽ അഭിനയിച്ചത്.

Advertisements

2012 ൽ സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി. തുടർന്ന് സൗണ്ട് തോമ എന്ന ചിത്രത്തിൽ ദിലീപിന്റെയും, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെയും നായികയായി നമിത അഭിനയിച്ചു.

2013 കഴിഞ്ഞപ്പോളേയ്ക്കും നമിത പ്രമോദ് മലയാള സിനിമയിലെ മുൻ നിര നായികയായി മാറി. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞ നമിത മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും വേഷമിട്ടിട്ടുണ്ട്.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്, അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിലെ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നമിതാ പ്രമോദിന്റെ വാക്കുകൽ ഇങ്ങനെ:

എനിക്ക് ചുറ്റിക്കറങ്ങൾ വളരെ ഇഷ്ടമാണ്. ഇങ്ങനെ ഇടയ്ക്ക് ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാൻ പോകും. ലുലു മാളിൽ ഒക്കെ പോകുമ്പോൾ പർദ ഇട്ടാണ് പോകാറുള്ളത്. ഇങ്ങനെ പോയാൽ ആളുകൾക്ക് പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയില്ല.

പുറത്തൊക്കെ പോകുമ്പോൾ ഇങ്ങനെ ചെയ്താൽ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് (കാവ്യ മാധവൻ). ഇങ്ങനെ ഞാൻ മെട്രോയിൽ ഒക്കെ കറങ്ങി നടന്നിട്ടുണ്ട് എന്നാൽ പർദ ഇടുമ്പോൾ ഭക്ഷണം കഴിക്കാൻ കുറച്ചു പാടാണ്. ഒരിക്കൽ പർദ ഇട്ടു പോയപ്പോൾ ഒരാൾ കണ്ടുപിടിച്ചു ഞാൻ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്.

തൂവാനത്തുമ്പികളിലെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലർ പറഞ്ഞിട്ടുണ്ട് എന്നാൽ ഇതുവരെ അവരെ നേരിൽ കാണാൻ കഴിഞ്ഞട്ടില്ല എന്നും നമിത പ്രമോദ് പറയുന്നു. അതേ സമയം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നമിത നായികയായി അഭിനയിച്ചിട്ടുണ്ട്.

ദിലീപിന്റെ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ നമിതയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും മികച്ച സപ്പോർട്ടിംഗ് ആക്ട്രസ്സിനുള്ള ഫിലിം ഫെയർ അവാർഡിന് നമിത നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരുടെ നായികയായി നമിത പ്രമോദ് അഭിനയിച്ചിരുന്നു.

Advertisement