പൃഥ്വിരാജിനെ മടിയിൽ വെച്ച് ബാബു ആന്റണി, അപൂർവ്വ ചിത്രം കണ്ട് ഞെട്ടി ആരാധകർ

195

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ 38ാം ജന്മദിനമായിരുന്നു ഒക്ടോബർ 16 ന്. താരത്തിന്റെ ജന്മദിനത്തിന് ആരാധകരും സുഹൃത്തുക്കളുമെല്ലാം ആശംസകൾ അറിയിച്ചെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകർ പൃഥ്വിയുടെ പിറന്നാൾ ആഘോഷമാക്കിയിരുന്നു.

മോഹൻലാലും ആന്റണി പെരുമ്പാവൂരൂം സുപ്രിയയും ഇന്ദ്രജിത്തും പൂർണിമയും നസ്രിയയുമൊക്കെ പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്നിരുന്നു. എണ്ണം പറഞ്ഞാൽ തീരാത്തത്ര ആശംസകളാണ് മണിക്കൂറുകൾ കൊണ്ട് പൃഥ്വിക്ക് ലഭിച്ചത്.

Advertisements

ഈ ആശംസകളിൽ ഇപ്പോളൊരു വ്യത്യസ്ത ചിത്രം ആരാധകർ വൈറലാക്കിയിരിക്കുകയാണ്. പൃഥ്വിരാജിന് ആശംസകൾ പങ്കിട്ട് നടൻ ബാബു ആന്റണി പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിനെ ചെറുപ്പത്തിൽ മടിയിൽ വെച്ചുകൊണ്ടുള്ള ചിത്രവും എസ്ര എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളുമാണ് നടൻ ആശംസ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ബാബു ആന്റണിയുമായുള്ള പൃഥ്വിരാജിന്റെ കുട്ടിക്കാലത്തെ ഈ അപൂർവ്വ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അധികം ആരും കാണാത്ത ചിത്രമാണ് ബാബു ആന്റണി പുറത്ത് വിട്ടിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കാർണിവൽ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് പകർത്തിയ ചിത്രമാണ് ഇത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ പിജി വിശ്വംഭരനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

1989ൽ പുറത്തിറങ്ങിയ മലയാളം കോമഡി ചിത്രമായ കാർണിവലിൽ മമ്മൂട്ടിയും സുകുമാരനും പാർവതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ ബാബു ആന്റണിയുമുണ്ടായിരുന്നു.

Advertisement