ഭർത്താവിന്റെ അവിഹിതത്തിന് കുടപിടിക്കുന്ന പതിവ്രതകൾ ആയിരിക്കണം സ്ത്രീകൾ എന്നാണോ ഈ സീരിയൽ നൽകുന്ന സന്ദേശം, കുടുംബവിളക്കിനെതിരെ പൊട്ടിത്തെറിച്ച് ആരാധകർ

332

മലയാളം മിനിസ്‌ക്രീൻ പരമ്പരകളിൽ ഏറ്റവും ജനപ്രിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. മാസങ്ങളായി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരിയൽ കൂടിയാണ് ഇത്.
പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് ഇതിലെ പ്രധാന കഥാപാത്രമായ സുമിത്രയായി എത്തുന്നത്.

മികച്ച അഭിപ്രായം തുടക്കകാലത്ത് നേടിയ സീരിയലുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ പിന്നീട് കഥ പുരോഗമിക്കുന്നതിന് അനുസരിച്ച് വളരെ മോശം കഥാഗതിയിലേക്കാണ് സീരിയൽ സഞ്ചരിക്കുന്നത്. ഇതോടെ സീരിയലിന് എതിരെ വിമർശനങ്ങളും ഉയരുകയാണ്.

Advertisements

ഈ പരമ്പര സ്ത്രീകളുടെ ആത്മാഭിമാനം തകർക്കുന്ന തരത്തിലുള്ള സീരിയൽ ആണ് എന്നാണ് പലരുടെയും അഭിപ്രായം. ഇത്തരം സീരിയലുകൾ കൊണ്ട് ചാനലുകാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ചോദിക്കുന്നു.

സ്ത്രീകൾ ഭർത്താവിനെ അവിഹിതത്തിന് കുടപിടിക്കുന്ന പതിവ്രതകൾ ആയിരിക്കണം എന്നാണോ? അതോ അല്പം വിദ്യാഭ്യാസം നേടുമ്പോൾ സ്വന്തം അമ്മയെ പോലും തള്ളിപ്പറയുന്ന മക്കൾ ആകണം എന്നാണോ? കേരളത്തിലെ ഏതു വീട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത്.

അഥവാ എഴുത്തുകാരന്റെ വീട്ടിലാണെങ്കിൽ അത് പറയാൻ വേണ്ടി മാത്രം ഒരു സീരിയലിന്റെ ആവശ്യമുണ്ടോ? ഇത്തരം മോശം സന്ദേശങ്ങൾ നൽകുന്ന സീരിയലുകൾ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പലരുടെയും അഭിപ്രായം.

സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ വീട് വിട്ടിറങ്ങുമ്പോൾ, ഉത്തമ ഭാര്യയായി ദീപാവലി ആഘോഷിക്കുകയാണ് സുമിത്ര. ഒരു ഉത്തമ സ്ത്രീ ഇങ്ങനെ ആവണം എന്നാണോ സംവിധായകൻ നൽകുന്ന സന്ദേശം പ്രേക്ഷകർ ചോദിക്കുന്നു. നല്ല രീതിയിൽ ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുകയാണ് ഒരു സ്ത്രീ ചെയ്യേണ്ടത്.

എന്നാലിവിടെ സുമിത്ര എന്താണ് ചെയ്യുന്നത്? ഒരു അടിമയുടെ വേഷത്തിലാണ് ഇവർ വീട്ടിൽ കഴിയുന്നത്. ആരും നിർബന്ധിച്ച് കൊണ്ടല്ല, സ്വയം അടിമ ആവുകയാണ് ഇവർ എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് സീരിയലിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisement